കോഴിക്കോട് നന്മണ്ടയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് മൂര്‍ഖനെ പിടികൂടി

Wait 5 sec.

കോഴിക്കോട് | നന്മണ്ടയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് മൂര്‍ഖനെ പിടികൂടി. പനോളുകണ്ടി റഷീദിന്റെ വീട്ടിലാണ് പാമ്പിനെ കണ്ടെത്തിയത്.റഷീദിന്റെ മകന്‍ അല്‍ഷീദ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. പുലര്‍ച്ചെ ഉറക്കമുണര്‍ന്ന അല്‍ഷീദ് കട്ടിലിനു താഴെ പാമ്പിനെ കണ്ടെത്തുകയായിരുന്നു.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്നലെ പാമ്പുകടിയേറ്റ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇടുക്കിയില്‍ രണ്ടുപേര്‍ക്കാണ് കടിയേറ്റത്. കുഞ്ചിത്തണ്ണി എല്ലക്കല്ല് സ്വദേശി അജയ്, രാജകുമാരി സ്വദേശി പോള്‍സണ്‍ എന്നിവരെ കടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് ഇരുവരെയും കടിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.തിരുവനന്തപുരം അഞ്ചുതെങ്ങില്‍ യുവതിക്ക് പാമ്പുകടിയേറ്റു. അഞ്ചുതെങ്ങ് സ്വദേശി റോജി (43)നാണ് കടിയേറ്റത്. കാലില്‍ കടിയേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.