യുഎസ് പാസ്പോർട്ടിൽ സ്വന്തം ചിത്രം പതിക്കാൻ ട്രംപ്; പുറത്തിറക്കുക സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി

Wait 5 sec.

വാഷിങ്ടൻ∙ യുഎസ് പാസ്പോർട്ടുകളിൽ ഉടൻ പ്രസിഡന്റ് ട്രംപിന്റെ ചിത്രം പതിക്കുമെന്ന് റിപ്പോർട്ട്. യുഎസിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 250ാം വാർഷികത്തിന്റെ ഭാഗമായാണ് പാസ്പോർട്ടിൽ ട്രംപിന്റെ ചിത്രം പതിക്കുന്നതെന്ന് ഫോക്സ് ന്യൂസ്, ദ് ബുൾവാർക്ക് മാധ്യമ റിപ്പോർട്ടുകൾ ശരിവച്ചുകൊണ്ട് യുഎസ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. ലിമിറ്റഡ് എഡിഷൻ പാസ്പോർട്ടുകളാണ് ഇത്തരത്തിൽ പുറത്തിറക്കുക.