റിസൾട്ടുകൾ വരാൻ ഇനിയും ദിവസങ്ങൾ ബാക്കിനിൽക്കെ കോൺഗ്രസിൽ സാങ്കല്പിക മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് മുറുകുകയായാണ്. നേതാക്കളെല്ലാവരും അവരുടെ സ്ഥാനം ഉറപ്പിക്കാനുള്ള പരക്കംപാച്ചിലിലാണ്. എങ്ങനെ മറ്റുള്ളവരെ വെട്ടി മുന്നേറാമെന്നാണ് വിഡി സതീശനും, രമേശ് ചെന്നിത്തലയും, കെ സി വേണുഗോപാലും. അതിൻ്റെ ഭാഗമായി ഇന്ന് കോഴിക്കോട് നഗരത്തിൽ സതീശൻ അനുകൂലികളുടെ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് കഴിഞ്ഞ ദിവസം ഇനിയാരും മുഖ്യമന്ത്രി ചർച്ചകൾക്ക് നേതൃത്വം നൽകരുതെന്ന് പറഞ്ഞതിന് പുല്ല് വില കൊടുത്താണ് ഇപ്പോൾ വിഡ സതീശനും ഇറങ്ങിയിരിക്കുന്നത്. സതീശൻ മലയാളക്കരയെ നയിക്കട്ടെയെന്നാണ് പോസ്റ്ററിൽ ഉള്ളത്.Also read: നെട്ടയം സംഘർഷം; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ഡെപ്യൂട്ടി മേയർക്കും കൗൺസിലർമാർക്കും നോട്ടീസ്‌ഇന്നലെ എറണാകുളത്ത് രമേശ് ചെന്നത്തലയ്ക്ക് അനുകൂലമായ പോസ്റ്ററുകൾ വന്നിരുന്നു. ഇതിൽ വിഡി സതീശനെതിരെയായിരുന്നു പരാമർശങ്ങൾ. ഇതിന് മറുപടി കൂടിയാണ് ഇപ്പോൾ കോഴിക്കോട് ഫ്ലക്സ് വന്നിരിക്കുന്നത്. കോൺഗ്രസിലെ പി ആർ സ്റ്റണ്ടിൻ്റെ കൂടി ഭാഗമായാണ് ഇപ്പോൾ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ കോൺഗ്രസ് പാർട്ടിയിൽ തന്നെ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം കെ മുരളീധരൻ ഉൾപ്പെടെ ഇതിനെ പരിഹസിച്ച് രംഗത്ത് വന്നിരുന്നു.The post ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ‘ഞങ്ങൾക്ക്’ മുഖ്യമന്ത്രിയാകണം; കോഴിക്കോട് നഗരത്തിൽ വിഡി സതീശൻ്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു appeared first on Kairali News | Kairali News Live.