തലശ്ശേരി | കണ്ണൂര്‍ തലശ്ശേരിയില്‍ കെ എസ് ഇ ബി കരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. തലശ്ശേരി പൊന്ന്യം കുണ്ടുചിറ സ്വദേശി രാജന്‍ (53)ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കിടെ ഷോക്കേല്‍ക്കുകയായിരുന്നു.ഇന്നലെ രാത്രി കതിരൂരിന് സമീപത്താണ് സംഭവം. പാറംകുന്ന് പരിസരത്ത് വൈദ്യുത കമ്പിയില്‍ തീപ്പൊരി കണ്ട് തുടര്‍ന്ന് നാട്ടുകാര്‍ രാജനെ വിളിച്ചു വരുത്തുകയായിരുന്നു. മരത്തില്‍ തട്ടിനിന്ന വൈദ്യുതി ലൈന്‍ മാറ്റുന്നതിനിടെയാണ് ഷോക്കേറ്റത്.ഗുരുതരമായി പൊള്ളലേറ്റ രാജനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തലശ്ശേരി സഹകരണ ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹമുള്ളത്.