സെലിബ്രിറ്റികളുടെ ഫേവറിറ്റ് ഡിഷ്!!! പോര്‍ക്ക് ബെല്ലി വീട്ടില്‍ തയ്യാറാക്കിയാലോ?

Wait 5 sec.

ലോക രാജ്യങ്ങളിലെ ഭക്ഷണപ്രേമികള്‍ക്കും സെലിബ്രിറ്റികള്‍ക്കും ഏറെ ഇഷ്ടപ്പെട്ട ഒരു വിഭവമാണ് പോര്‍ക്ക് ബെല്ലി. പന്നിയുടെ വയറുഭാഗത്തെ മാസംമാണിത്. കൊഴുപ്പും മൃദുവായ മാംസവും ചേര്‍ന്നതിനാല്‍ റോസ്റ്റ് ചെയ്താല്‍ വളരെ ജ്യൂസിയും ടേസ്റ്റിയുമാണ് ഈ വിഭവം. ചൈന, കൊറിയ, ഫിലിപ്പിന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ പോര്‍ക്ക് ബെല്ലി വിഭവങ്ങള്‍ വളരെ പ്രശസ്തമാണ്. പ്രത്യേകിച്ച് ചൈനയില്‍നിന്നാണ് ഇത് ലോകപ്രശസ്തമായത്. പുറത്ത് ക്രിസ്പിയും അകത്ത് ജ്യൂസിയും. അതാണ് പോര്‍ക്ക് ബെല്ലിയുടെ ഹൈലൈറ്റ്. ഗായിക റിമി ടോമിയുടെ ഇഷ്ടവിഭവങ്ങളിലൊന്ന് കൂടിയാണ് പോര്‍ക്ക് ബെല്ലി. അടുത്തിടെ പോര്‍ക്ക് ബെല്ലി കഴിക്കുന്ന വീഡിയോ റിമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഏറെ രുചികരമായ പോര്‍ക്ക് ബെല്ലി ഉണ്ടാക്കുന്നതെന്ന് എങ്ങനെയെന്ന് നോക്കിയാലോ?ചേരുവകള്‍പോര്‍ക്ക് ബെല്ലി- ഒരു കിലോഉപ്പ്- 2 ടീസ്പൂണ്‍കുരുമുളക് പൊടി- ഒരു ടീസ്പൂണ്‍വെളുത്തുള്ളി പേസ്റ്റ്- ഒരു ടീസ്പൂണ്‍ഇഞ്ചി പേസ്റ്റ്- ഒരു ടീസ്പൂണ്‍സോയ സോസ്- 2 ടേബിള്‍ സ്പൂണ്‍തേന്‍- ഒരു ടേബിള്‍ സ്പൂണ്‍ചില്ലി ഫേല്ക്‌സ് – ഒരു ടീസ്പൂണ്‍എണ്ണ- ഒരു ടേബിള്‍ സ്പൂണ്‍Also Read: എണ്ണയില്ലാതെ പൂപോലെ മൊരിഞ്ഞ ദോശ ഉണ്ടാക്കാം, കിടിലൻ ഐഡിയ പരീക്ഷിക്കാംതയ്യാറാക്കുന്ന വിധംആദ്യം പോര്‍ക്ക് ബെല്ലി നന്നായി കഴുകി വൃത്തിയാക്കുക. തുടര്‍ന്ന് തുണി കൊണ്ട് തുടച്ച് വെള്ളം പൂര്‍ണമായി നീക്കി വരണ്ടരീതിയിലാക്കണം. സ്‌കിന്‍ ഉള്ള ഭാഗത്ത് കത്തി കൊണ്ട് ചെറിയ വരകള്‍ ഇട്ടുകൊടുക്കുക. ഇത് ക്രിസ്പിയാകാന്‍ സഹായിക്കും. ഉപ്പ്, കുരുമുളക്, വെളുത്തുള്ളി, ഇഞ്ചി, സോയ സോക്‌സ്, തേന്‍, ചില്ലി ഫേക്ല്‌സ് എന്നിവയുടെ മിശ്രിതം തയ്യാറാക്കിയശേഷം മാംസഭാഗത്ത് നന്നായി പുരട്ടുക. തുടര്‍ന്ന് ഒരു മണിക്കൂര്‍ ഫ്രിഡ്ജില്‍ വെക്കുക. കൂടുതല്‍ ടേസ്റ്റ് കിട്ടണമെങ്കില്‍ ആറുമണിക്കൂര്‍ വെക്കാം. ഇതിനുശേഷം ഓവനില്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ 40 മുതല്‍ 50 മിനിട്ട് വരെ റോസ്റ്റ് ചെയ്യുക. അവസാനം 220 ഡിഗ്രി സെല്‍ഷ്യസില്‍ 10 മിനിട്ട് വെച്ച് മുകള്‍ഭാഗം ക്രിസ്പിയാക്കാം. ഇതോടെ പുറത്ത് ക്രിസ്പിയും അകത്ത് ജ്യൂസിയുമായ സ്വാദിഷ്ടമായ പോര്‍ക്ക് ബെല്ലി റെഡി. സോസ് മാത്രം ചേര്‍ത്തോ അല്ലെങ്കില്‍ ചോറ്, ഫ്രൈഡ് റൈസ് എന്നിവയുടെ കൂടെയോ പോര്‍ക്ക് ബെല്ലി കഴിക്കാം.The post സെലിബ്രിറ്റികളുടെ ഫേവറിറ്റ് ഡിഷ്!!! പോര്‍ക്ക് ബെല്ലി വീട്ടില്‍ തയ്യാറാക്കിയാലോ? appeared first on Kairali News | Kairali News Live.