തിരുവനന്തപുരം ∙ കേരളത്തിലെ താപനില റെക്കോർഡുകൾ ഭേദിക്കുന്നതിനു പിന്നിൽ അന്തരീക്ഷത്തിലെ കുറഞ്ഞ വായുസഞ്ചാരവും കാരണമാകുന്നു. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ഉന്നതമർദ മേഖലകൾ കേരളത്തിലേക്കുള്ള വായുസഞ്ചാരത്തെ ഉയർന്ന തോതിൽ തടയുന്നതായി കണ്ടെത്തി. ഉച്ചയ്ക്കു ശേഷം കടലിൽനിന്നു കരയിലേക്ക് എത്തേണ്ട തണുത്ത കാറ്റിനെ ഈ മർദമേഖലകൾ തടയുന്നതോടെ, ചൂടുപിടിച്ച വായു മുകളിലേക്ക് ഉയരാനാകാതെ ഭൗമോപരിതലത്തിനു തൊട്ടുമുകളിൽ തങ്ങിനിൽക്കുകയാണ്.