പകർപ്പവകാശ ലംഘനം തടയുന്നതിനായി യുഎഇയിൽ 13667 വെബ്സൈറ്റുകൾ നിരോധിച്ചതായി റിപ്പോർട്ട്. വെബ്സൈറ്റുകൾ നിരോധിക്കുന്നതായി ടൂറിസം മന്ത്രാലയമാണ് അറിയിച്ചത്. കഴി‍ഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 400 ശതമാനത്തോളം വെബ്സൈറ്റുകളുടെ വർദ്ധനവാണുണ്ടായതെന്ന് പുറത്ത് വന്ന റിപ്പോർട്ടിൽ പറയുന്നു.2025ൽ ഇൻസ്റ്റ ബ്ലോക്ക് സംവിധാനം നിലവിൽ വന്നതിന് ശേഷം ഏകദേശം 47,467 സൈറ്റുകളാണ് നിരോധിച്ചത്. പകർപ്പ് അവകാശ ലംഘനവുമായി ബന്ധപ്പെട്ട പരാതികൾ റിപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇൻസ്റ്റ ബ്ലോക്ക് സംവിധാനം നിലവിൽ കൊണ്ടുവന്നത്. നിർമിത ബുദ്ധിയുടെ സഹായത്തോടെ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് യഥാസമയം ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിരീക്ഷ്ഷിക്കുകയും നിയമ ലംഘനം നടത്തുന്ന വെബ്സൈറ്റുകൾ തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നു.ALSO READ; 60 വർഷത്തെ ബന്ധം അവസാനിച്ചു; ഒപെക്, ഒപെക്+ കൂട്ടായ്മകളിൽ നിന്നും പിന്മാറി യു.എ.ഇഇൻസ്റ്റ ബ്ലോക്ക് സംവിധാനം സ്വത്തവകാശങ്ങൾ സംരക്ഷിക്കാനും നിയന്ത്രണങ്ങൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാനുമുള്ള യുഎഇയുചെ കഴിവ് ശക്തിപ്പെടുത്തുന്നതായി സാമ്പത്തിക ടൂറിസം മന്ത്രാലയത്തിലെ ബൗദ്ധിക സ്വത്താവകാശ വിഭാഗം അണ്ടർ സെക്രട്ടറി ഡോ അബ്ദുറഹ്മാൻ ഖസൽ അൽ മുഐനി പറഞ്ഞു.ടെലി കമ്മ്യൂണിക്കേഷൻ ആന്റ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുമായി ചേർന്നാണ് നിയംമലംഘനം നടത്തുന്ന വെബ്സൈറ്റ് കണ്ടെത്താനുള്ള ശ്രമം നടത്തിയത്. ഡിജിറ്റൽ കണ്ടന്റുകളുടെ ഉപയോഗം ഏറ്റവും കൂടുതലുള്ള അവധി ദിനങ്ങളാണ് വിലയിരുത്തലിനായി തെരഞ്ഞെടുത്തത്. പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളായ അബുദാബി മീഡിയ, എംബിസി ഷാഹിദ്, യാംഗോ പ്ലേ ആന്റ് സ്റ്റാർപ്ലസ് എന്നിവയുടെ ദൗത്യത്തിന് നേതൃത്വം നൽകിയിരുന്നതായി ഡോ അബ്ദുറഹ്മാൻ ഖസൽ അൽ മുഐനി പറഞ്ഞുThe post പകർപ്പവകാശ ലംഘനം; യുഎഇയിൽ 13,667 വെബ്സൈറ്റുകൾക്ക് പൂട്ട് appeared first on Kairali News | Kairali News Live.