തിരുവനന്തപുരം ∙ സംസ്ഥാനത്തെ കൊടുംചൂടിന് ആശ്വാസമായി മേയ് മാസത്തില്‍ ശരാശരിയിലുമേറെ മഴ ലഭിക്കുമെന്നും താപനില കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ നിത കെ. ഗോപാല്‍. മേയ് രണ്ടാം ആഴ്ച മുതല്‍ നല്ല തോതില്‍ മഴ പെയ്യുന്നതിന് അനുകൂലമായ കാലാവസ്ഥാ ഘടകങ്ങളാണ് രൂപപ്പെടുന്നത്. അറബിക്കടലില്‍നിന്നുള്ള നീരാവി നിറഞ്ഞ പടിഞ്ഞാറന്‍ കാറ്റ് കേരള തീരത്ത് എത്തുന്നതോടെയാണ് കനത്ത മഴ ലഭിക്കുക.