അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആണ് ഇത് അറിയിച്ചത്. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ തകർത്തുപെയ്തിട്ടുണ്ട്. കൊല്ലം ജില്ലയിൽ ആശ്വാസമായി പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം ആണ് സംഭവിച്ചത്. പന കടപുഴുകി വീണ് തൊഴിലാളിയായ സ്ത്രീ മരിച്ചു. കൊല്ലം ചിതറ ഓയിൽ പാം എസ്റ്റേറ്റിൽ കണ്ടച്ചിറയിലാണ് സംഭവം. വിളക്ക് പാറ ഇടക്കൊച്ചി തടത്തിൽ സ്വദേശി സരിത (37) ആണ് മരിച്ചത്. ഓയിൽ പാം എസ്റ്റേറ്റിലെ കാടുവെട്ടുന്നതിനിടയാണ് അപകടം ഉണ്ടായത്.ALSO READ: വീണ്ടും ‘ഫ്ലക്സ് യുദ്ധം’; വി ഡി സതീശന് അനുകൂലമായി കോഴിക്കോട് ഫ്ലക്സ്അതേസമയം ആനക്കുളം, ചണ്ണപ്പേട്ട, മീൻകുളം, ഇട്ടിവ തുടങ്ങിയ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം വ്യാപകമായി ആലിപ്പഴം വീണു. കുളത്തുപ്പുഴയിൽ വന പാതയിൽ മരങ്ങൾ ഒടിഞ്ഞ് വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നു.The post സർവം മഴ മയം ! രാത്രിയിൽ തകർത്തു പെയ്യുക ഈ ജില്ലകളിൽ appeared first on Kairali News | Kairali News Live.