ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ധുരന്ധർ: ദി റിവഞ്ച്’. രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ഈ ചിത്രം ബോക്സോഫീസിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. തീവ്രമായ ആക്ഷൻ രംഗങ്ങളും വലിയ തോതിലുള്ള സ്ഫോടനങ്ങളും സിനിമയിലുടനീളം ഉണ്ടായിരുന്നു.ഇപ്പോഴിതാ ‘ധുരന്ധറി’ന്റെ ക്ലൈമാക്സ് സീക്വൻസാണ് എങ്ങും ചർച്ചാകുന്നത്. എസ്എഫ്എക്സ് സൂപ്പർവൈസർ വിശാൽ ത്യാഗിയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഒരു പോഡ്‌കാസ്റ്റിൽ സംസാരിക്കവെ സിനിമയിലെ സ്ഫോടനങ്ങൾക്ക് കമ്പ്യൂട്ടർ സൃഷ്ടിച്ച ഇഫക്റ്റുകൾ ഒഴിവാക്കിയെന്നും, പകരം അവ സെറ്റിൽ പ്രായോഗികമായി നടപ്പിലാക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. സിജിഐ ഇല്ലാതെ തന്നെ ക്ലൈമാക്സിലെ വൻ സ്ഫോടനം പൂർത്തിയാക്കിയെന്നും അദ്ദേഹം പറയുന്നു.ALSO READ: ’ലവ് ഇൻഷുറൻസ് കമ്പനി’ ഒടിടിയിലേക്ക്; എവിടെ കാണാം?സിജിഐ ഉപയോഗിച്ചുള്ള പതിവ് രീതി ഒഴിവാക്കി കാര്യങ്ങൾ യഥാർത്ഥമായി നിലനിർത്താൻ ആദിത്യ ധറിന് നിർബന്ധമുണ്ടായിരുന്നു എന്നും വിശാൽ വെളിപ്പെടുത്തി. അവസാനത്തെ ടാങ്കർ സ്ഫോടനമായിരുന്നു ഏറ്റവും കഠിനമായതെന്നും അദ്ദേഹം പറഞ്ഞു. ’അത് ഏറ്റവും വലിയ സുരക്ഷാ ആശങ്കയായിരുന്നു. 500 ലിറ്റർ പെട്രോൾ ആണ് ഉപയോഗിച്ചത്. ആ സ്ഫോടനത്തിലെ എല്ലാം യഥാർത്ഥമായിരുന്നു.രൺവീർ വളരെ അടുത്താണ് നടക്കുന്നത്, തീജ്വാലകൾ രൺവീറിൽ എത്തുന്നില്ലെന്ന് ഞാൻ ഉറപ്പാക്കേണ്ടതുണ്ടായിരുന്നു. ഞങ്ങൾ എല്ലാ ജോലികളും കൃത്യമായി ചെയ്തു, ധുരന്ധറിനായി ഞങ്ങൾ രക്തവും വിയർപ്പും നൽകി’, വിശാൽ പറഞ്ഞു. അർജുൻ രാംപാൽ തുടക്കത്തിൽ ഷോട്ടിന്റെ ഭാഗമായിരുന്നു എന്നും സുരക്ഷാ കാരണങ്ങളാൽ സ്ഫോടനം ചിത്രീകരിക്കുന്നതിന് മുമ്പ് അദ്ദേഹത്തോട് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ALSO READ: ‘അന്ന് ദീപികയ്ക്ക് മലേറിയയായിരുന്നു, എന്നിട്ടും അവരാ സിനിമ പൂർത്തിയാക്കി’; വെളിപ്പെടുത്തി ലാറ ദത്തയഥാർത്ഥ ട്രെയിൻ ബേസും കണ്ടെയ്‌നറുകളുമാണ് സ്ഫോടനത്തിനായി ഉപയോഗിച്ചത്. അത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് വിശാൽ ചൂണ്ടിക്കാട്ടി. ‘പക്ഷേ, ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. 250 ലിറ്റർ പെട്രോൾ ഉപയോഗിക്കണമെന്നാണ് പ്രൊഡക്ഷൻ എന്നോട് പറഞ്ഞത്. പക്ഷേ കുറഞ്ഞത് 500 ലിറ്റർ ഇന്ധനമെങ്കിലും ആവശ്യമാണെന്ന് ഞാൻ ഉറച്ചുനിന്നു. ശരിയായ ഫലം ലഭിക്കാൻ ഈ ടാങ്കുകളിൽ ഓരോന്നിലും 25 കിലോ സ്ഫോടകവസ്തുവും ചേർക്കേണ്ടിവന്നു’, വിശാൽ വ്യക്തമാക്കി.The post 500 ലിറ്റർ പെട്രോൾ, പൊട്ടിത്തെറി ഗ്രാഫിക്സല്ല; ‘ധുരന്ധർ 2’ ക്ലൈമാക്സിൽ രൺവീർ സിംഗ് അഭിനയിച്ചത് എങ്ങനെ? appeared first on Kairali News | Kairali News Live.