‘നാസ ലാൻസാറ്റ്’ ആണ് ഇപ്പോള്‍ ട്രെൻഡിങ്ങ് മു‍ഴുവനും. ‘യുവർ നെയിം ഇൻ ലാൻസാറ്റ്’ എന്ന പുത്തൻ ഉദ്യമത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നാസ. വെറും ഗ്രാഫിക്സല്ല ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നമ്മുടെ പേരിൻ്റെ ആകൃതി നിർമ്മിക്കാവുന്നതാണ്.എന്താണ് ‘യുവർ നെയിം ഇൻ ലാൻസാറ്റ്’ ?ഭൗമശാസ്ത്രം, ബഹിരാകാശ ശാസ്ത്രം എന്നിവയെക്കുറിച്ച് കൗതുകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാസ ലാൻസെറ്റ് പ്രോഗ്രാമിന് തുടക്കം കുറിച്ചത്. ഇതുപയോഗിച്ച് ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് നമ്മുടെ പേര് സൃഷ്ടിക്കാവുന്നതാണ്.ALSO READ: ‘നമുക്ക് ചോദിച്ച് ചോദിച്ച് പോകാം’; ഇനി എഐയോട് ആശയവിനിമയം നടത്തി സെർച്ച് എളുപ്പമാക്കാം, പുത്തൻ ഫീച്ചർ അവതരിപ്പിക്കാൻ യൂട്യൂബ്നിങ്ങളുടെ പേര് എങ്ങനെ നിർമിക്കാം?നാസയുടെ ഔദ്യോഗിക സൈറ്റ് ആദ്യം സന്ദർശിക്കുക‘യുവർ നെയിം ഇൻ ലാൻസാറ്റ്’ എന്ന് സെർച്ച് ചെയ്യുകതന്നിരിക്കുന്ന സ്പെയ്സിൽ നിങ്ങളുടെ പേര് ടൈപ്പ് ചെയ്യുകനിങ്ങളുടെ പേരിലെ ഓരോ അക്ഷരത്തിൻ്റെയും ആകൃതിയിലു‍ള്ള യഥാർഥ ഉപഗ്രഹചിത്രങ്ങൾ നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.ഗ്യാലറി പര്യവേഷണം ചെയ്യാം…വ്യത്യസ്തതരത്തിലുള്ള 72 ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ള ആൽഫബെറ്റ് ഇമേജ് ഗ്യാലറിയും പര്യവേക്ഷണം ചെയ്യാവുന്നതാണ്. 2026ലെ ഭൗമദിനത്തോടു അനുബന്ധിച്ചാണ് ഈ ഉദ്യമത്തിന് നാസ തുടക്കം കുറിച്ചത്.The post ഭൂമിയിൽ നിങ്ങളുടെ പേരെങ്ങനെയായിരിക്കും? ട്രെൻഡിങ്ങായി ‘നാസ ലാൻസാറ്റ്’, സ്റ്റെപ്പുകള് ഇതാ… appeared first on Kairali News | Kairali News Live.