ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയിട്ടില്ല എന്നും നടപ്പിലാക്കിയത് നാമമാത്രമായ വൈദ്യുതി നിയന്ത്രണം മാത്രമായിരുന്നു എന്നും കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷൻ്റെ അനുമതിലഭിച്ച 200 മെഗാവാട്ട് വൈദ്യുതിയും കേന്ദ്ര ഉത്പാദന നിലയങ്ങളിൽ നിന്നും മുടങ്ങിയിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ലഭിച്ചതോടെ സംസ്ഥാനത്തിൻ്റെ ഭൂരിഭാഗം ഇടങ്ങളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാൻ സാധിച്ചു എന്ന് കെ എസ് ഇ ബി പറഞ്ഞു. ചില മാധ്യമങ്ങൾ കേരളത്തിൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയതായി തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നത്തിന്റെ പശ്ചാത്തലത്തിലാണ് ബോർഡിൻറെ പത്രക്കുറിപ്പ്.സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മഴ ലഭിച്ചുവെങ്കിലും ചൊവ്വാഴ്ച വൈദ്യുതിയുടെ ആവശ്യകതയിൽ ഗണ്യമായ കുറവ് ഉണ്ടായില്ല. ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 116.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചുസംസ്ഥാനത്ത് 116.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു, എന്നാൽ ആവശ്യകതയിൽ ഗണ്യമായ കുറവ് ഉണ്ടായില്ല. ഇവിടെയും, മധ്യ, തെക്കൻ മേഖലകളിൽ വേനൽമഴയുടെ പ്രഭാവം ഉണ്ടായിരുന്നു, എന്നാൽ വൈദ്യുതി ഉപയോഗത്തിൽ വലിയ മാറ്റം ഉണ്ടായില്ല.Also Read: പത്തനംതിട്ട കലഞ്ഞൂരിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്ലൈൻ ഓവർലോഡ് കാരണം മലബാർ മേഖലയിലെ കാസർകോട്, മൈലാട്ടി, ചക്കിട്ടപാറ, നാദാപുരം, ശ്രീകണ്ഠാപുരം, തളിപ്പറമ്പ്, തലശ്ശേരി അരീക്കോട് മഞ്ചേരി മേഖലയിലും ചെറിയതോതിൽ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നിട്ടുണ്ട്. ഇതുകൂടാതെ ട്രാൻസ്ഫോർമർ ലോഡ് ക്രമാതീതമായതിനെത്തുടർന്ന് കോഴിക്കോട് കുന്നമംഗലത്തെ കിഴക്കൻ പ്രദേശങ്ങളിലും രാത്രി 10 മണിക്കുശേഷം അൽപ്പസമയം വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നിട്ടുണ്ട്. ഇതൊഴിച്ച് സംസ്ഥാനത്ത് മറ്റൊരിടത്തും നിയന്ത്രണം ആവശ്യമായി വന്നിട്ടില്ല.The post കേരളത്തിൽ ലോഡ്ഷെഡിംഗ് ഏർപ്പെടുത്തിയിട്ടില്ലെന്നു കെ.എസ്.ഇ.ബി; നടപ്പിലാക്കിയത് നാമമാത്രമായ വൈദ്യുതി നിയന്ത്രണം appeared first on Kairali News | Kairali News Live.