കൊച്ചി| എറണാകുളം പള്ളുരുത്തിയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച് മയക്കുമരുന്ന് കേസ് പ്രതി. പെട്രോള്‍ നല്‍കാന്‍ വൈകിയെന്ന് ആരോപിച്ച് തര്‍ക്കം ഉണ്ടാക്കുകയും ജീവനക്കാരനെ മര്‍ദിക്കുകയുമായിരുന്നു.പള്ളുരുത്തി വെളിയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ജീവനക്കാരനാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മറ്റു ജീവനക്കാര്‍ യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാരന്റെ മുഖത്ത് പലതവണ യുവാവ് അടിക്കുന്നുണ്ട്.