സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ്: കുറ്റപത്രം സമർപ്പിക്കാൻ പോലീസ്

Wait 5 sec.

കൊച്ചി| സംവിധായകന്‍ രഞ്ജിത്തിനെതിരെ യുവനടി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍. കുറ്റപത്രം തയ്യാറാക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും, രഞ്ജിത്തിനെതിരെ തെളിവുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ മാര്‍ച്ച് 31ന് തൊടുപുഴയില്‍ നിന്നാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ജാമ്യത്തിലുള്ള രഞ്ജിത്ത് എല്ലാ തിങ്കളാഴ്ചയും എറണാകുളം വനിതാ സ്റ്റേഷനില്‍ ഹാജരാകുന്നുമുണ്ട്. അന്വേഷണം ഏകദേശം പൂര്‍ത്തിയാക്കിയ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം തയാറാക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്.