‘പുഷ്പ’ സിനിമയിലൂടെ പാന്‍ ഇന്ത്യന്‍ താരമായ തെലുങ്ക് സൂപ്പര്‍ സ്റ്റാറാണ് അല്ലു അര്‍ജുന്‍. സിനിമയില്‍ അല്ലുവിന്റെ ‘പുഷ്പരാജ്’ എന്ന കഥാപാത്രം ഉണ്ടാക്കിയ കോളിളക്കം ചെറുതൊന്നുമല്ല. കോടികള്‍ വാരിക്കൂട്ടിയ പുഷ്പ ഫ്രാഞ്ചൈസിയുടെ വിജയത്തോടെ ഇന്ത്യ മുഴുവന്‍ അല്ലുവിനു ആരാധകരായി. ആറ്റ്ലി, ലോകേഷ് കനകരാജ് എന്നിവരുടെ പുതിയ ചിത്രങ്ങളില്‍ അഭിനയിക്കാനായി അല്ലു അര്‍ജുന്‍ മുംബൈയിലേക്ക് താമസം മാറുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന അഭ്യൂഹങ്ങള്‍. മുംബൈയിലെ താമസത്തിനായി അല്ലു മെട്രോ നഗരത്തിലെ ആഡംബര മേഖലയായ ജുഹുവില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്ക് എടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം. ഇതിനായി അല്ലു അര്‍ജുന്‍ നല്‍കുന്ന വാടകയാണ് ചര്‍ച്ചയാകുന്നത്. ജുഹുവിലെ താരാ റോഡിലാണ് കടലിനെ അഭിമുഖീകരിക്കുന്ന അഞ്ചു കിടപ്പുമുറികളുള്ള ആഡംബര അപ്പാര്‍ട്ട്മെന്റ് അല്ലു വാടകയ്ക്ക് എടുത്തതായി മുംബൈ ആസ്ഥാനമായ ഒരു മാധ്യമം പുറത്തുവിട്ട വിവരം. പ്രതിമാസം 16 ലക്ഷം രൂപയാണ് അപ്പാര്‍ട്ട്മെന്റിന് വാടകയായി അല്ലു നല്‍കുന്നതെന്നാണ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂന്നുവര്‍ഷത്തേക്കാണ് വാടക കരാര്‍. 6000 ചതുരശ്ര അടിയിലുള്ള അപ്പാര്‍ട്ട്മെന്റിനു നാല് കാര്‍ പാര്‍ക്കിങ് സ്പേസുമുണ്ട്.എന്നാല്‍, അല്ലു അര്‍ജുന്‍ മുംബൈയില്‍ സ്ഥിരതാമസമാക്കുമെന്ന വാര്‍ത്തകള്‍ അല്ലുവിന്റെ പിതാവായ അല്ലു അരവിന്ദ് നിഷേധിച്ചു. ഹൈദരാബാദിലാണ് അല്ലുവിന്റെ ഹൃദയമെന്നും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം അവിടെയാണ് ഉള്ളതെന്നും അല്ലു അരവിന്ദ് പ്രതികരിച്ചു. അതേസമയം, ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ പണികഴിപ്പിച്ച പുതിയ വസതിയിലേക്ക് കുടുംബത്തോടൊപ്പം താമസം മാറാനുള്ള തയ്യാറെടുപ്പിലാണ് അല്ലു അര്‍ജുന്‍. 100 കോടിയോളം രൂപ ചെലവഴിച്ചാണ് പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്.Also Read: ‘ഓരോ രൂപയ്ക്കും മുപ്പത് പൈസ’; അല്ലു അർജുൻ ഏറ്റവും കൂടുതൽ പ്രതിഫലമുള്ള താരമായത് ഇങ്ങനെബോളിവുഡ് താരങ്ങളുടെ ഇഷ്ടതാമസകേന്ദ്രമാണ് ജുഹു. കടലിനെ അഭിമുഖീകരിക്കുന്ന നിരവധി ആഡംബര ബംഗ്ലാവുകളും അപ്പാര്‍ട്ട്മെന്റുകളുമാണ് ഇവിടെയുള്ളത്. സൂപ്പര്‍താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, കാജോള്‍, ഹൃതിക് റോഷന്‍, അനില്‍ കപൂര്‍, ശില്‍പ്പ ഷെട്ടി, കത്രീന കൈഫ്, ക്രിക്കറ്റ് താരം വിരാട് കോലി തുടങ്ങിയവര്‍ക്ക് ഇവിടെ വീടുകളുണ്ട്.The post ‘പുഷ്പരാജിന്റെ’ ലക്ഷ്വറി ലൈഫ്; ചര്ച്ചയായി അല്ലുവിന്റെ മുംബൈയിലെ 16 ലക്ഷത്തിന്റെ വാടക വീട് appeared first on Kairali News | Kairali News Live.