‘മതത്തെ രാഷ്ട്രീയത്തിൽ ഇടകലർത്തി ജനങ്ങളെ വിഭജിക്കുന്നു, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ആക്രമണം അഴിച്ചുവിടുന്നു’; രൂക്ഷവിമർശനവുമായി ബൃന്ദ കാരാട്ട്

Wait 5 sec.

പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം മികച്ച പ്രകടനം നടത്തുമെന്ന് സിപിഐഎം മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്. ബംഗാളിൽ തൃണമൂൽ കോൺഗ്രസിൻ്റെയും, ബിജെപിയുടെയും അപകടകരമായ രാഷ്ട്രീയമാണ് നടക്കുന്നതെന്നും ബൃന്ദ കാരാട്ട് കൈരളി ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടയിലായിരുന്നു രൂക്ഷ വിമർശനവുമായി ബൃന്ദ കാരാട്ട് രംഗത്തെത്തിയത്.പശ്ചിമബംഗാളിൽ മതത്തെ രാഷ്ട്രീയത്തിൽ ഇടകലർത്തി ജനങ്ങളെ വിഭജിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇടതുപക്ഷത്തിനുമാത്രമേ ഈ അപകട രാഷ്ട്രീയത്തെ നേരിടാൻ കഴിയുകയുള്ളൂവെന്നും ബൃന്ദ കാരാട്ട് വ്യക്തമാക്കി. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് അഴിച്ചു വിടുകയാണെന്നും സിപിഐഎം പ്രവർത്തകരെ വോട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു. വോട്ടിന് തൃണമൂൽ കോൺഗ്രസ് പണം നൽകുകയാണെന്നും ഇത്തരത്തിലുള്ള രാഷ്ട്രീയം ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും അവർ പ്രതികരിച്ചു.also read: പശ്ചിമ ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; പോളിങ് 152 മണ്ഡലങ്ങളിൽഅതേസമയം, പശ്ചിമബംഗാളിൽ ഇന്ന് 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച് വോട്ടെടുപ്പ് വൈകുന്നേരം ആറുമണിയോടെ അവസാനിക്കും.ഇത്തവണ വിജയമുറപ്പിക്കുമെന്ന ആത്മവിശ്വാസത്തോടെ ഇടതുപക്ഷവും മത്സര രം​ഗത്തുണ്ട്. എസ്ഐആർ ഏറെ വിവാദമായ മുർഷിദാബാദ്, ജൽപായിഗുരി, തുടങ്ങിയ മേഖലകളിലും ഡാർജിലിങ്, സിലിഗുരി, കൂച്ച് ബിഹാർ ഉൾപ്പെടെയുള്ള മേഖലകളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. അതിശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പോളിംഗ് സ്റ്റേഷനുകളിൽ ഒരുക്കിയിരിക്കുന്നത്. ആകെയുള്ള 44,378 ബൂത്തുകളിൽ 7384 ബൂത്തുകളും പ്രശ്നബാധിത ബൂത്തുകൾ ആണ്. നിലവിൽ 150 ഓളം പേരെ നോർത്ത് 24 പർഗനാസ്, മാൾഡ ജില്ലകളിൽ നിന്ന് കരുതൽ തടങ്കലിലേക്ക് മാറ്റിയിട്ടുണ്ട്.The post ‘മതത്തെ രാഷ്ട്രീയത്തിൽ ഇടകലർത്തി ജനങ്ങളെ വിഭജിക്കുന്നു, ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ആക്രമണം അഴിച്ചുവിടുന്നു’; രൂക്ഷവിമർശനവുമായി ബൃന്ദ കാരാട്ട് appeared first on Kairali News | Kairali News Live.