ബാറ്റു കൊണ്ടും പന്ത് കൊണ്ടും രവീന്ദ്ര ജഡേജ ആറാടിയപ്പോൾ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വീണ്ടും വിജയം. തന്നെ രാജസ്ഥാന് വിട്ടുകൊടുത്തത് വഴി ചെന്നൈ എത്ര വലിയ മണ്ടത്തരം ആണ് കാട്ടിയത് എന്ന് തെളിയിക്കുന്നതായിരുന്നു ലഖ്നൗവിലെ എകന സ്റ്റേഡിയത്തിൽ ഇന്നലെ ആതിഥേയർക്കെതിരെ അദ്ദേഹം നടത്തിയ പ്രകടനം.ആദ്യം ബാറ്റ് ചെയ്ത് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വെറും 159 റൺസ് നേടിയ രാജസ്ഥാൻ മത്സരത്തിൽ 40 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്‌ടമായ രാജസ്ഥാനെ മാന്യമായ സ്‌കോറിൽ എത്തിച്ചത് 29 പന്തിൽ പുറത്താകാതെ 43 റൺസ് നേടിയ ജഡേജയാണ്. ഒരു ഘട്ടത്തിൽ 62/4 എന്ന ദയനീയ അവസ്ഥയിൽ നിന്നും ടീമിനെ താരം 150 കടത്തി.Also Read: മുംബൈ ഇന്ത്യൻസ് ആരാധകർക്ക് സന്തോഷവാർത്ത; ഇംഗ്ലീഷ് സൂപ്പർതാരം തിരിച്ചെത്തുന്നുഎന്നാൽ സ്വന്തം ഗ്രൗണ്ടിൽ 160 എന്ന ചെറിയ ലക്‌ഷ്യം മറികടക്കാമെന്ന് വിചാരിച്ച ആതിഥേയരെ ജഡേജയും കൂട്ടരും വെറും 119 റൺസിന് ചുരുട്ടിക്കെട്ടി. മിച്ചൽ മാർഷ് (55) ഒഴികെ ഒരൊറ്റ ലഖ്നൗ താരത്തിനും പിടിച്ചു നിൽക്കാനായില്ല. അപകടകാരിയായ നിക്കോളാസ് പൂരനെ മടക്കിയ ജഡേജയെ കൂടാതെ മൂന്നു വിക്കറ്റ് നേടിയ ജോഫ്ര ആർച്ചറും രണ്ട് വിക്കറ്റും നേടിയ നാൻഡ്രെ ബർഗറും ആതിഥ്യരുടെ കഥകഴിച്ചു.The post ജഡേജയുടെ മാസ്റ്റർക്ലാസ്; ബാറ്റ് കൊണ്ടും ബൗള് കൊണ്ടും കളം കീഴടക്കി താരം appeared first on Kairali News | Kairali News Live.