യുദ്ധം കടുപ്പിക്കാൻ ഇസ്റാഈൽ? 200 മില്യൺ ഡോളറിന്റെ വ്യോമ ആയുധങ്ങൾ വാങ്ങാൻ കരാർ ഒപ്പിട്ടു

Wait 5 sec.

ടെൽ അവീവ് | ഇറാഖും ഇറാനും ഉൾപ്പെടെയുള്ള മേഖലകളിൽ യുദ്ധ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, തങ്ങളുടെ വ്യോമസേനയെ കൂടുതൽ സജ്ജമാക്കുന്നതിനായി 200 മില്യൺ ഡോളറിന്റെ അത്യാധുനിക വ്യോമ ആയുധങ്ങൾ വാങ്ങാൻ ഇസ്റാഈൽ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. പ്രമുഖ ഇസ്റാഈലി പ്രതിരോധ കമ്പനിയായ എൽബിറ്റ് സിസ്റ്റംസുമായാണ് ഇത് സംബന്ധിച്ച കരാറിൽ മന്ത്രാലയം ഒപ്പുവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ അത്യാധുനിക യുദ്ധസാമഗ്രികൾ സംഭരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വൻ നിക്ഷേപം.ഇസ്റാഈൽ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കുന്നതിലും ആകാശപ്പോരാട്ടങ്ങളിൽ മേധാവിത്വം ഉറപ്പാക്കുന്നതിലും എൽബിറ്റ് സിസ്റ്റംസ് നിർമ്മിക്കുന്ന ആയുധങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയവുമായുള്ള ദീർഘകാല പങ്കാളിത്തത്തിൽ അഭിമാനമുണ്ടെന്നും വ്യോമ അക്രമണങ്ങൾക്കായി തങ്ങൾ വികസിപ്പിച്ച സാങ്കേതികവിദ്യ ലോകോത്തരമാണെന്നും അവർ കൂട്ടിച്ചേർത്തു.ആയുധങ്ങൾക്കായി മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ‘ആയുധ സ്വയംപര്യാപ്തത’ കൈവരിക്കാനുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഇസ്റാഈൽ പ്രതിരോധ മന്ത്രി ഇസ്റാഈൽ കാറ്റ്സ് പറഞ്ഞു. അടിയന്തര യുദ്ധ സാഹചര്യങ്ങൾക്കും വരാനിരിക്കുന്ന ഒരു പതിറ്റാണ്ടിലെ കടുത്ത സുരക്ഷാ വെല്ലുവിളികൾക്കും രാജ്യം സജ്ജമാണെന്ന് ഉറപ്പുവരുത്താനാണ് ഈ ബൃഹത്തായ കരാർ വഴി ശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിന്റെ ഡിഫൻസ് പ്രൊക്യുർമെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.അതേസമയം, ഗസ്സയിലെ വംശഹത്യയുടെ പശ്ചാത്തലത്തിൽ ഇസ്റാഈലിന് മേൽ അന്താരാഷ്ട്ര ആയുധ ഉപരോധം ഏർപ്പെടുത്തണമെന്ന ആവശ്യം ലോകമെമ്പാടും ശക്തമാകുന്നതിനിടെയാണ് പുതിയ കരാർ പുറത്തുവരുന്നത്. 2024 ഒക്ടോബർ 7 മുതൽ ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 72,652 ആയി ഉയർന്നതായി ഗസ്സ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഇതേ കാലയളവിൽ 1,72,320 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.മാനുഷിക പ്രതിസന്ധികൾക്കിടയിലും പ്രതിരോധ മേഖലയിൽ ശതകോടികളുടെ നിക്ഷേപം തുടരുകയാണ് ഇസ്റാഈൽ.Summary:The Israeli Defense Ministry has finalized a $200 million agreement with Elbit Systems to acquire advanced aerial munitions, aiming to strengthen military preparedness and domestic production. Defense Minister Israel Katz emphasized that this deal is crucial for securing Israel’s independent supply of armaments for the upcoming decade. Meanwhile, international pressure for an arms embargo grows as the death toll in Gaza surpasses 72,000 since the conflict began.