പുറ്റിങ്ങൽ അപകടത്തെ തുടർന്ന് തയ്യാറാക്കിയ കമ്മീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല അതിന്റെ തുടർച്ചയാണ് തൃശ്ശൂരിലെ വെടിക്കെട്ട് അപകടമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്തരം അപകടങ്ങൾ തുടരാൻ പാടില്ലാത്തതാമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.കരിമരുന്നു പ്രയോഗങ്ങൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ വേണം. ശാസ്ത്രീയമായ ഒരു സംവിധാനവും അവിടെ ഉണ്ടായില്ല, ഫയർഫോഴ്‌സ് സംവിധാനം അവിടെ ഉണ്ടായില്ലെന്നും ഇനി ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ALSO READ; മുണ്ടത്തിക്കോട് അപകടം; പൊള്ളലിനേക്കാൾ പൊട്ടിത്തെറിയാണ് മരണകാരണം, ശരീരഭാഗങ്ങൾ ലഭിച്ചത് ചിതറിത്തെറിച്ച നിലയിലെന്ന് ഫോറൻസിക് വിഭാഗം മേധാവികരിമരുന്നു പ്രയോഗം നടത്തുന്നതിന് നിയന്ത്രണങ്ങൾ ഉണ്ട് അത് പാലിക്കപ്പെടുന്നില്ല. ധനസഹായം നൽകിയാൽ ജീവൻ തിരിച്ചു കിട്ടില്ല. കുടുംബങ്ങളെ സഹായിക്കുക സർക്കാരുകൾക്ക് ചെയ്യാൻ പറ്റുന്നത് അവർ ചെയ്യട്ടെയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.The post ‘പുറ്റിങ്ങൽ കമ്മീഷൻ റിപ്പോർട്ടിലെ കാര്യങ്ങൾ ഒന്നും പാലിക്കപ്പെട്ടിട്ടില്ല,അതിന്റെ തുടർച്ചയാണ് തൃശ്ശൂരിലെ വെടിക്കെട്ട് അപകടം’; രമേശ് ചെന്നിത്തല appeared first on Kairali News | Kairali News Live.