‘നേരിനൊപ്പം, പോരാട്ടങ്ങൾ, നിലപാടുകൾ’. കെ സി വേണുഗോപാലിന്റെ പുസ്തകത്തിന്റെ പേരാണിത്. കെസിയുടെ നിയമസഭ, രാജ്യസഭ, ലോകസഭ പ്രസംഗങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ഇപ്പോഴെന്തിനാണ് ഈ പുസ്തകം ഇറക്കിയതെന്നൊന്നും ചോദിച്ച് ആരും കെസിയെ വിഷമിപ്പിക്കരുത്. ലോക പുസ്തകദിനത്തിൽ വായനക്കാർക്കായി തന്റെ വക ഒരു പുസ്തകം എന്നാണ് കെ സി പറഞ്ഞിരിക്കുന്നത്.അല്ലാതെ പിആർ വർക്കിന്റെ ഭാഗമായോ സ്വന്തം ഇമേജ് കൂട്ടാനോ ഒന്നുമായിരിക്കില്ല കോൺഗ്രസിന്റെ ഈ സമുന്നതനായ നേതാവ് ഇപ്പോൾ ഇങ്ങനെയൊരു പുസ്തകവുമായി എത്തിയത്. കോൺഗ്രസിലാകെ ഇപ്പോൾ പൊരിഞ്ഞ അടിയാണ്. തെരഞ്ഞെടുപ്പിന് മുൻപ് മത്സരിക്കാൻ സീറ്റിന് വേണ്ടിയായിരുന്നു പോര്. തമ്മിൽത്തല്ലും പിണങ്ങിപ്പോക്കും മുഖം വീർപ്പിക്കലും ഭീഷണിപ്പെടുത്തി സമ്മർദത്തിലാക്കലും, അങ്ങനെ എന്തൊക്കെ ബഹളമായിരുന്നു യുഡിഎഫ് പാളയത്തിൽ.ALSO READ: കെസി വേണുഗോപാലിനെ പൊക്കി പോസ്റ്റർ, കമന്റിൽ വി ഡി സതീശൻ അനുകൂലികളുടെ പൊങ്കാല; തമ്മിൽത്തല്ലി തല്ലി ഇതെങ്ങോട്ട് കോൺഗ്രസേ!പോളിങ് കഴിഞ്ഞപ്പോഴേക്കും അടുത്ത അടി തുടങ്ങി, അതെന്തിനാണ്? ഒരിക്കലും കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി. രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിങ്ങനെ വമ്പൻമാരെല്ലാം കളത്തിലുണ്ട്. മൂന്നുപേരും തങ്ങൾക്കാവും വിധത്തിലും ഇവരുടെ അനുകൂലികൾ അവർക്ക് ആകും വിധവുമെല്ലാം പിആർ പണികൾ തകൃതിയായി നടത്തുന്നുണ്ട്. തങ്ങൾക്കുള്ളിൽ മുഖ്യമന്ത്രി ചർച്ചയൊന്നും നടന്നിട്ടില്ലേ. കോൺഗ്രസ് ഒറ്റക്കെട്ടാണേ എന്ന് വിളിച്ചുകൂവുമ്പോഴും മറുവശത്ത് മുഖ്യമന്ത്രിക്കസേര മോഹം അറിയാതെ തലപൊക്കിപ്പോവും.ALSO READ: 2021ൽ മുഖ്യമന്ത്രി ആരാകണമെന്നും മന്ത്രിമാർ ആരാകണമെന്നും വരെ യുഡിഎഫ് തീരുമാനിച്ചിരുന്നു; വോട്ടെണ്ണിയപ്പോൾ പുതുചരിത്രം രചിച്ച് എൽഡിഎഫ് ഭരണം നേടി: എം സ്വരാജ്ഇമേജ് ബിൽഡപ്പാണ് എല്ലാവരുടെയും മെയിൻ. ആളുകൾക്കിടയിൽ തങ്ങളാണ് ബെസ്റ്റ് എന്ന് വരുത്തിതീർത്ത് പ്രീതി പിടിച്ചുപറ്റലാണ് മെയിൻ. ഒരാളെ പൊക്കിപ്പറയുന്ന പോസ്റ്റിൽ മറ്റുള്ളവരുടെ അനുകൂലികൾ വന്ന് ഇഷ്ടക്കേടും കുറ്റവും കുറവുമൊക്കെ എഴുതിയിടുന്നുണ്ട്. എന്നിട്ടും ഇവരുടെ മുന്നണിയുടെ പേരാണ് കോമഡി- ഐക്യജനാധിപത്യ മുന്നണി!ഇപ്പോള്‍ കെ സി വേണുഗോപാലിന്റെ പുസ്തകമാണ് ചർച്ച. പ്രതീക്ഷിച്ച പോലെ ‘നിയുക്ത കേരള മുഖ്യന് ആശംസകൾ’ കമന്റുകളൊക്കെ പോസ്റ്റിന് താ‍ഴെ വരുന്നുണ്ട്. ഇനി രമേശ് ചെന്നിത്തലയും വി ഡി സതീശനും പുസ്തകമോ ഇതിഹാസ കൃതികളോ ആയി വരുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കെ സി വേണുഗോപാൽ സ്കോർ ചെയ്ത സ്ഥിതിക്ക് വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കുമൊന്നും വെറുതെയിരിക്കാൻ പറ്റില്ലെന്ന് ഉറപ്പാണ്. പുതിയ പിആർ സ്റ്റണ്ട് എന്താണെന്ന് കണ്ടറിയാം.The post എല്ലാം കഴിഞ്ഞു, ഇനി പുസ്തകം! പ്രതിച്ഛായ നിർമാണത്തിന്റെ ഓരോരോ കഷ്ടപ്പാടുകളേ! ഇനി എന്തൊക്കെ കാണണം appeared first on Kairali News | Kairali News Live.