ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ബോർഡിങ് പോയിൻ്റ് മാറ്റാൻ അവസരമൊരുക്കിയിരിക്കുകയാണ് റെയിൽവേ. ഈ മാസം ഒന്നാം തീയതി മുതലാണ് ദക്ഷിണ ഇന്ത്യൻ റെയിൽവേ പുതിയ നിയമം പ്രാബല്യത്തിൽ വരുത്തിയത്. പലപ്പോഴും ബോർഡിങ് സ്റ്റേഷനിൽ കൃത്യ സമയത്ത് എത്താനാകാതെ ട്രെയിൻ മിസാകുന്ന അവസ്ഥ ഇനി ഉണ്ടാകില്ല.പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്), ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) പോർട്ടൽ എന്നിവ വഴി യാത്രക്കാർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. രണ്ടാമത്തെയും അവസാനത്തെയും റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്നത് വരെ ബോർഡിങ് പോയിൻ്റ് മാറ്റാൻ സാധിക്കും. സാധാരണയായി ട്രെയിൻ യാത്ര ആരംഭിക്കുന്ന സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതിന് അര മണിക്കൂർ മുമ്പാണ് അവസാന ചാർട്ട് തയ്യാറാക്കുന്നത്.ALSO READ: പ്രസവിക്കണോ എന്ന് തീരുമാനിക്കുന്നത് സ്ത്രീ, മറിച്ചായാൽ അവകാശലംഘനം; ആർക്കും നിർബന്ധിക്കാനാകില്ല: സുപ്രീം കോടതിയാത്രക്കാർക്ക് ഒന്നിലധികം റെയിൽവേ സ്റ്റേഷനുകൾ തെരഞ്ഞെടുക്കാനാകും. ആദ്യ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ കഴിയാതെ വന്നാലും യാത്രക്കാർക്ക് കൺഫേം ചെയ്ത സീറ്റുകൾ നഷ്ടപ്പെടില്ലെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിട്ടുണ്ട്. ചാർട്ട് തയ്യാറാക്കുന്നതിന് 30 മിനിറ്റ് മുമ്പ് ബോർഡിങ് പോയിൻ്റ് മാറ്റണം.ആർക്കൊക്കെ മാറ്റാം?കൺഫേം ചെയ്തതോ ആർഎസി (റിസർവേഷൻ എഗൈൻസ്റ്റ് കാൻസലേഷൻ) ടിക്കറ്റുള്ളതോ ആയ യാത്രക്കാർക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. വെയ്റ്റിങ് ലിസ്റ്റിലുള്ളവർക്ക് ഇങ്ങനെ ചെയ്യാനാകില്ല.എത്ര തവണ മാറ്റം വരുത്താം?ബോർഡിങ് പോയിൻ്റിൽ ഒരു തവണ മാത്രമേ മാറ്റം വരുത്താൻ കഴിയൂ. അവസാന ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പായാണ് അപേക്ഷ നൽകേണ്ടത്. ചാർട്ട് തയ്യാറായശേഷമുള്ള മാറ്റങ്ങളൊന്നും അനുവദിക്കില്ല.അപേക്ഷ എങ്ങനെ?ഓൺലൈനായി ബോർഡിങ് പോയിൻ്റ് മാറ്റാം. ഇതിനായി ആദ്യം ഐആർസിടിസി വെബ്സൈറ്റിലോ ആപ്പിലോ ലോഗിൻ ചെയ്ത് മൈ അക്കൗണ്ട് എന്നതിലെ മൈ ട്രാൻസാക്ഷൻസ് തെരഞ്ഞെടുത്ത് ബുക്ക്ഡ് ടിക്കറ്റ് ഹിസ്റ്ററി ക്ലിക്ക് ചെയ്യണം. മാറ്റം വരുത്തേണ്ട ടിക്കറ്റ് തെരഞ്ഞെടുത്ത് ചേഞ്ച് ബോർഡിങ് പോയിൻ്റ് എന്നതിൽ ക്ലിക്ക് ചെയ്താൽ ഒരു സ്ക്രീൻ ഓപ്പണാകും. അതിലെ പട്ടികയിൽ നിന്ന് സൗകര്യപ്രദമായ സ്റ്റേഷൻ തെരഞ്ഞെടുത്ത് ഒകെ ക്ലിക്ക് ചെയ്ത് മാറ്റാം.ALSO READ: മതിയായ തീവണ്ടിയില്ല; തിരൂര്‍-കോഴിക്കോട് യാത്രക്കാര്‍ ദുരിതത്തില്‍കൺഫർമേഷൻ മെസേജ് സ്ക്രീനിൽ കാണാനാകും. കൂടാതെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്എംഎസും ലഭിക്കും.റെയിൽവെ കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ബോർഡിങ് പോയിൻ്റ് മാറ്റാൻ സാധിക്കും. ഇതിനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാനും റദ്ദാക്കാനുമായി റെയിൽവേ സജ്ജമാക്കിയിട്ടുള്ള പാസഞ്ചർ റിസർവേഷൻ സിസ്റ്റം കൗണ്ടറിനെ സമീപിച്ചാൽ മതി. The post ട്രെയിൻ പുറപ്പെടുന്നതിന് എത്ര സമയം മുൻപ് വരെ ബോർഡിങ് പോയിൻ്റ് മാറ്റാം? എങ്ങനെ, ആർക്കൊക്കെ മാറ്റാനാകും? appeared first on Kairali News | Kairali News Live.