മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ വീണ്ടും പ്രതിപക്ഷ പാർട്ടികളുടെ നീക്കം. 73 പ്രതിപക്ഷ എം പിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറി. ഗ്യാനേഷ് കുമാറിനെതിരെ ഒമ്പതോളം ആരോപണങ്ങള്‍ നോട്ടീസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബി ജെ പിക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും പക്ഷാപാതപരവുമായി പ്രവർത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നൽകിയത്. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരാൾ ഈ പദവിയിൽ തുടരുന്നത് അപമാനകരമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. നേരത്തെ നല്‍കിയ നോട്ടീസുകള്‍ ലോക്സഭ സ്പീക്കറും രാജ്യസഭ അധ്യക്ഷനും കാരണം വ്യക്തമാക്കാതെ തള്ളിയിരുന്നു.ALSO READ: പ്രസവിക്കണോ എന്ന് തീരുമാനിക്കുന്നത് സ്ത്രീ, മറിച്ചായാൽ അവകാശലംഘനം; ആർക്കും നിർബന്ധിക്കാനാകില്ല: സുപ്രീം കോടതിബംഗാളിലെയും തമി‍ഴ്നാട്ടിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രിൽ 18ന് പ്രധാനമന്ത്രി നടത്തിയ അഭിസംബോധനയ്ക്കെതിരെ നൽകിയ പരാതികളിൽ നടപടിയെടുക്കാത്തതും ചൂണ്ടിക്കാട്ടിയിരുന്നു. ഭരണഘടനയുടെ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കോണ്‍ഗ്രസ്, ഡി എം കെ, തൃണമൂൽ കോണ്‍ഗ്രസ്, എസ്പി, ഡിഎംകെ, ഇടതുപക്ഷ പാർട്ടികൾ തുടങ്ങിയ അംഗങ്ങൾ നോട്ടീസിൽ ഒപ്പിട്ടിട്ടുള്ളതായി പിടിഐ റിപ്പോർട്ട് ചെയ്തു.The post മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; 73 എംപിമാർ നോട്ടീസ് ഒപ്പിട്ടു appeared first on Kairali News | Kairali News Live.