ചങ്ങനാശേരിയിൽ വേനൽ മഴയ്ക്കൊപ്പം പെയ്തിറങ്ങി ആലിപ്പഴവും. ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും വൈകിട്ട് അഞ്ച് മണിയോടൊണ് ആലിപ്പഴം പൊഴിഞ്ഞത്. ഇത് നാട്ടുകാർക്ക് കൗതുക കാ‍ഴ്ചയായി.വീടുകളുടെ മുറ്റത്തും റോഡിലും ചെറിയ ഐസുകട്ടകൾ പോലെ ആലിപ്പഴം വീണ് ചിതറി. കനത്ത മഴയോടൊപ്പം പതിനഞ്ച് മിനിറ്റോളം ആലിപ്പഴം പെയ്തു.ALSO READ: നല്ല മാമ്പഴമാണെന്ന് എങ്ങനെ തിരിച്ചറിയാം? മഞ്ഞനിറം കണ്ടാൽ ചാടിവീഴല്ലേ, വ്യാജന്മാരുണ്ട്അതേസമയം കടുത്ത ഉഷ്ണതരംഗ ഭീതിയിലുമാണ് കേരളം. പാലക്കാട്, തൃശൂർ ജില്ലകളിൽ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഉയർന്ന താപനില അനുഭവപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മറ്റ് വിവിധ ജില്ലകളിലും ഉയർന്ന താപനിലയും കൂടിയ അന്തരീക്ഷ ആർദ്രതയും മൂലമുള്ള അത്യുഷ്ണ സാഹചര്യം ഉണ്ട്.ഈ സാഹചര്യത്തിൽ സംസ്ഥാനമൊട്ടാകെ മുഴുവൻ ജില്ലകളിലും അതീവ ജാഗ്രതയും കർശനമായ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം. തുടർച്ചയായ ദിവസങ്ങളിൽ താപനില ഉയർന്നു നിൽക്കുന്നത് ഗൗരവതരമാണെന്നും അധികൃതർ പറയുന്നു.The post വേനൽമഴയ്ക്കൊപ്പം പെയ്തിറങ്ങി ആലിപ്പഴം; ചങ്ങനാശേരിയിൽ കൗതുക കാഴ്ച appeared first on Kairali News | Kairali News Live.