തൃശൂർ ∙ വൈദ്യുതി മുടങ്ങിയതോടെ സംസ്ഥാനത്ത് പലയിടത്തും കെഎസ്ഇബി ഓഫിസുകളിൽ നാട്ടുകാരുടെ പ്രതിഷേധം. തിങ്കളാഴ്ച രാത്രി പലതവണ വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്ന് തൃശൂർ എരുമപ്പെട്ടിയിലെ കെഎസ്ഇബി ഡിവിഷൻ ഓഫിസിൽ അർധരാത്രി നാട്ടുകാരുടെ വൻ പ്രതിഷേധമുണ്ടായി. രാത്രി 11 മണിയോടെ ആരംഭിച്ച പ്രതിഷേധവും വാഗ്വാദവും പുലർച്ചെ രണ്ടര വരെ തുടർന്നു. പ്രതിഷേധത്തിൽ നൂറിലേറെപ്പേർ പങ്കെടുത്തു.