ഹിറ്റടിച്ചോ ‘മധുവിധു’? ബോക്‌സ് ഓഫീസില്‍ നിന്ന് എത്ര നേടി?

Wait 5 sec.

‘പ്രേമം’ മുതൽ മലയാളികൾ കൂടെക്കൂട്ടിയതാണ് ഷറഫുദ്ദീനെ. നിരവധി സിനിമകളിലായി സഹതാരമായി വേഷമിട്ട്, ഇപ്പോഴിതാ നായകനായും തിളങ്ങുകയാണ് താരം. ഷറഫുദ്ദീനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ‘മധുവിധു’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുകയാണ്.ഈ സിനിമയുടെ കളക്ഷൻ റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്. റിലീസായി നാല് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് 4.3 കോടിയാണ് ‘മധുവിധു’ ഇതുവരെ വാരിക്കൂട്ടിയത്. കല്ല്യാണി പണിക്കരാണ് ഈ ചിത്രത്തിലെ നായിക.ALSO READ: ‘ഓരോ നിമിഷവും പുതിയ തുടക്കം പോലെ സുന്ദരം’; ഹൃദയം തൊടുന്ന കുറിപ്പുമായി മോഹൻലാൽഅജിത് വിനായക ഫിലിംസ് നിർമിച്ച ചിത്രത്തിൽ സായ്കുമാർ, ജഗദീഷ്, അസീസ് നെടുമങ്ങാട്, സഞ്ജു മധു, വിനീത് തട്ടിൽ, ബിന്ദു പണിക്കർ ഉള്‍പ്പടെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്. ബിന്ദു പണിക്കരുടെ മകൾ കൂടിയാണ് നായികയായ കല്യാണി.കോമഡി-ഫാമിലി എന്റർടെയിനറായ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ബിബിന്‍ മോഹനും ജയ് വിഷ്ണുവും ചേര്‍ന്നാണ്. വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിനായി സം​ഗീതമൊരുക്കിയത് ഹിഷാം അബ്ദുള്‍ വഹാബാണ്. ക്രിസ്റ്റി സെബാസ്റ്റ്യൻ ആണ് എഡിറ്റ‌ർ.The post ഹിറ്റടിച്ചോ ‘മധുവിധു’? ബോക്‌സ് ഓഫീസില്‍ നിന്ന് എത്ര നേടി? appeared first on Kairali News | Kairali News Live.