ഭീഷണികളുണ്ടാകും, ‘മുദ്ര’ ശ്രദ്ധിക്കണം; ആഭ്യന്തര മന്ത്രാലയത്തിന് വാട്സാപ് സമർപ്പിച്ച റിപ്പോർട്ടിൽനിന്ന്

Wait 5 sec.

ന്യൂഡൽഹി ∙ തട്ടിപ്പു നടത്താൻ സാധ്യതയുള്ള അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രത്തിൽ മിക്കവാറും സർക്കാർ മുദ്രകളോ പൊലീസിന്റെയും മറ്റും മെഡലുകളോ അധികാരമുദ്രകളോ ആയിരിക്കും. പേര് അന്വേഷണ ഏജൻസികളുടെയോ മറ്റോ ആയിരിക്കും. 24 മണിക്കൂർ എമർജൻസി അതോറിറ്റി എന്നായിരിക്കും വാട്സാപ്പിലെ എബൗട്ട് സെക്‌ഷനിലുണ്ടാകുക. വാട്സാപ്പിൽ ബന്ധപ്പെടുന്നതിനു മുൻപ് ആദ്യം ടെക്സ്റ്റ് സന്ദേശവുമായി ബന്ധപ്പെടും.