ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കണം- സാഗര്‍ അദാനി

Wait 5 sec.

ഇന്ത്യയില്‍ ലഭ്യമായ ഊര്‍ജസ്രോതസ്സുകള്‍ ഉപയോഗിച്ച് രാജ്യത്തെ ഊര്‍ജശേഖരം ശക്തിപ്പെടുത്തണമെന്ന് അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സാഗര്‍ അദാനി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്നത് ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറച്ച് തദ്ദേശീയമായി തന്നെ രാജ്യത്തിന്റെ ഊര്‍ജമേഖലയുടെ നട്ടെല്ല് ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച ഡല്‍ഹിയില്‍ നടന്ന ഇക്കണോമിസ്റ്റ് റെസിലിയന്റ് ഫ്യൂച്ചേഴ്‌സ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദ്യുതീകരണം മാത്രം പര്യാപ്തമല്ല. രാജ്യത്തിന്റെ ഊര്‍ശശേഖരം ശക്തിപ്പെടുത്താന്‍ തദ്ദേശീയമായ സ്രോതസ്സുകള്‍ പ്രയോജനപ്പെടുത്തണം. ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തിനു വിശ്വസിക്കാന്‍ പറ്റുന്ന ഏക മാര്‍ഗമാണിത്. ഇക്കാര്യം ശരിയായ രീതിയില്‍ ചെയ്യാന്‍ പറ്റുകയാണെങ്കില്‍ ആവശ്യമായ അളവില്‍ താങ്ങാനാവുന്ന ശുദ്ധമായ ഊര്‍ജം രാജ്യത്തിനു ലഭിക്കും. ഇതുവഴി നമ്മുടെ ഭാവി മാത്രമല്ല നമ്മള്‍ സുരക്ഷിതമാക്കുന്നത്. ആഗോള സാമ്പത്തികവ്യവസ്ഥയുടെ സുസ്ഥിരപ്പെടുത്താന്‍ ഇത് സഹായിക്കുമെന്നും സാഗര്‍ അദാനി പറഞ്ഞു.Also Read: വനിത സംരംഭകരുടെ സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ ഐ.ഐ.എം കോഴിക്കോടിന്റെ ‘ഉയരെ’ പദ്ധതിഇത് ഒറ്റപ്പെട്ട നിക്ഷേപമല്ലെന്നതാണ് പ്രധാന കാര്യം. സംയോജിത തന്ത്രമാണ്. ലോകത്തിലെ ഏറ്റവും വലിയ പുനരുല്‍പ്പാദിപ്പിക്കാവുന്ന ഊര്‍ജ സ്രോതസ്സാണ് ഇതുവഴി നമ്മള്‍ രൂപപ്പെടുത്തുന്നത്. ഊര്‍ജമേഖലയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതോടെ രാജ്യത്തുടനീളം മതിയായ തോതില്‍ ഊര്‍ജലഭ്യത ഉറപ്പുവരുത്താന്‍ സാധിക്കുമെന്നും സാഗര്‍ അദാനി പറഞ്ഞു.The post ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കണം- സാഗര്‍ അദാനി appeared first on Kairali News | Kairali News Live.