എർത്ത് കമ്പിയിൽനിന്ന് വൈദ്യുതാഘാതമേറ്റു; കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു

Wait 5 sec.

പാനൂർ ∙ എർത്ത് കമ്പിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാർ തൊഴിലാളി മരിച്ചു. കതിരൂർ കുണ്ടുചിറ പഞ്ചാര ഹൗസിൽ രാജൻ (58) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30നാണ് അപകടം. പൊന്ന്യം പറാംകുന്നിലെ 110 കെവി സബ്സ്റ്റേഷന് സമീപം ലൈൻ മരത്തിൽ തട്ടി തീ ഉണ്ടായപ്പോൾ സമീപവാസികൾ സബ്സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു. തുടർന്ന് തലശ്ശേരി സെക്‌‌ഷനിലെ ജീവനക്കാരനായ പൊന്നമ്പത്ത് രാജേഷിനോട് അവിടെയെത്തി പ്രശ്നം പരിഹരിക്കാൻ സബ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. രാജേഷിനൊപ്പമാണ് രാജൻ എത്തിയത്.