ഭർത്താവിന്റെ രക്തം ആംബുലൻസിൽ പുരണ്ടു; ഭാര്യയെക്കൊണ്ട് കഴുകിച്ച് ജീവനക്കാർ: ഒടുവിൽ പണി പോയി

Wait 5 sec.

ഭോപാൽ∙ മധ്യപ്രദേശിൽ പരുക്കേറ്റയാളുടെ ഭാര്യയെക്കൊണ്ട് ആംബുലൻസ് വൃത്തിയാക്കിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കട്നി ജില്ലാ ആശുപത്രിയിലാണ് സംഭവം. വാഹനാപകടത്തിൽ പരുക്കേറ്റ കരേല സ്വദേശി രാഹുൽ ബർമനെ 108 ആംബുലൻസിലാണ് കട്നി ആശുപത്രിയിലെത്തിച്ചത്. ആംബുലൻസിൽ പുരണ്ട രാഹുലിന്റെ രക്തം തുടച്ചുനീക്കാൻ അദ്ദേഹത്തിന്റെ ഭാര്യയായ പ്രമീള ബർമനോട് എമർജൻസി മെഡിക്കൽ ടെക്നീഷ്യനായ മോഹിത് ഖാട്ടിക്, ആംബുലൻസ് ഡ്രൈവർ ദേവ സാഹു എന്നിവർ ആവശ്യപ്പെടുകയായിരുന്നു.