കോൺഗ്രസിൽ മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പോര് രൂക്ഷമായിത്തന്നെ തുടരുകയാണ്. റിസൾട്ട് വരുന്നതിന് മുന്നെ കിട്ടാനൊരു സാധ്യതയുമില്ലാത്ത മുഖ്യമന്ത്രിക്കസേരയ്ക്ക് വേണ്ടിയാണ് കോൺഗ്രസ് നേതാക്കളുടം കൂട്ടത്തല്ല്. കെ സിയും, ആർ സി യും വി ഡി യും ഈ അടിയിൽ ബഹുദൂരം മുന്നോട്ട് പോകുകയാണ്. പരസ്പരം കുതികാൽ വെട്ടിയും പിന്നിൽ നിന്നും കുത്തിയുമാണ് അവർ മുന്നേറാൻ ശ്രമിക്കുന്നത്. പലയിടത്തും നേതാക്കൾക്ക് വേണ്ടിയുള്ള പോസ്റ്ററുകളും ഫ്ലക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ മറ്റൊരു സംഭവം കൂടിയുണ്ടായിരിക്കുകയാണ്. മുഖ്യമന്ത്രിയാകാനുള്ള തടസം നീക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിൻ്റെ പേരിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ കളഭം കൊണ്ട് തുലാഭാരം നേർന്നിരിക്കുകയാണ്. Also read: ദേ ചേട്ടൻ പിന്നേം! വി ഡി സതീശനായി മുവാറ്റുപുഴയിലും ഫ്ലക്സ് ബോർഡ്പാലക്കാട് ഏമുർ ഹേമാംബിക ക്ഷേത്രത്തിൽ കെ സി വേണുഗോപാലിനായി കളഭം കൊണ്ട് തുലാഭാരം നേർന്നത്. മുഖ്യമന്ത്രി ആകാൻ തടസങ്ങളുണ്ടെങ്കിൽ നീക്കാൻ ലക്ഷ്യമിട്ടാണ് വഴിപാടെന്ന് തൃശൂർ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ സി എം അനിൽകുമാർ പറഞ്ഞു. കെ സി വേേണുഗോപാലിന്റെ ജന്മദിനമായ മെയ് 18 നാണ് തുലാഭാരത്തിനായി തിയതി നിച്ഛയിച്ചിരിക്കുന്നത്.The post എന്തൊക്കെയാ ഈ നടക്കുന്നേ… തടസങ്ങൾ നീങ്ങാൻ കെ സി വേണുഗോപാലിന് വേണ്ടി തുലാഭാരം നേർന്ന് കോൺഗ്രസ് പ്രവർത്തകൻ appeared first on Kairali News | Kairali News Live.