കുടുംബശ്രീയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വനിതകളുടെ സംരംഭകത്വം ശക്തിപ്പെടുത്താന്‍ പദ്ധതിയുമായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം) കോഴിക്കോടിന്റെ പദ്ധതി. ഇതിനായി ‘ഉയരെ’ എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്. ഗ്രാമീണ-അര്‍ധ നഗരമേഖലകളില്‍ ചെറുകിട സംരംഭങ്ങള്‍ ആരംഭിക്കാന്‍ വനിതകള്‍ക്ക് പരിശീലനവും ദീര്‍ഘകാല പിന്തുണയും നല്‍കുന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്.ശാസ്ത്രീയമായി ഒരു സംരംഭം എങ്ങനെ നടത്താമെന്നും ഇതിനു ആവശ്യമായ മാനേജ്മെന്റ് സ്കില്ലുകളെക്കുറിച്ചും പദ്ധതിയിലൂടെ പഠിപ്പിക്കും. ഇതുവഴി മികച്ച രീതിയില്‍ ബിസിനസ് സ്ഥാപനം നടത്തിക്കൊണ്ടുപോകാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്നാണ് ഐ.ഐ.എം അധികൃതരുടെ കണക്കുകൂട്ടല്‍. വളരെ ശാസ്ത്രീയമായാണ് പരിശീലനത്തിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.കോഴിക്കോട്, മലപ്പുറം എന്നി ജില്ലകളിലെ 40 ഗ്രാമപഞ്ചായത്തുകളിലായി 700 വനിത സംരംഭകര്‍ക്ക് പദ്ധതിയിലൂടെ പരിശീലനം നല്‍കും. Also Read: വിപണിയിൽ കനത്ത നഷ്ടം! നിഫ്റ്റി 24,000 പോയിന്റിനും താഴെരണ്ടുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനം മേയ്, ജൂണ്‍ മാസങ്ങളിലാണ് നടക്കുക. ഐ.ഐ.എം കോഴിക്കോടിന്റെ മേല്‍നോട്ടത്തില്‍ സംരംഭകത്വ വികസന സൊസൈറ്റിയാണ് ഓരോ കേന്ദ്രങ്ങളിലും പരിശീലനം നല്‍കുക. ബിസിനസ് ആസ്പിരേഷന്‍, വര്‍ക്കിങ് കാപ്പിറ്റല്‍ മാനേജ്മെന്റ്, മാര്‍ക്കറ്റ് ആന്‍ഡ് ക്രെഡിറ്റ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ലീഗല്‍ ആന്‍ഡ് റെഗുലേറ്ററി കംപ്ലയന്‍സ് എന്നി അഞ്ച് ഭാഗങ്ങളാണ് പരിശീലനത്തില്‍ ഉണ്ടാവുക. ബിസിനസ് തന്ത്രങ്ങളെക്കുറിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്ള ഹാന്‍ഡ് ബുക്കും അടങ്ങുന്ന പരിശീലന കിറ്റും വനിത സംരംഭകര്‍ക്ക് നല്‍കും.The post വനിത സംരംഭകരുടെ സ്വപ്നങ്ങള്ക്ക് ചിറകേകാന് ഐ.ഐ.എം കോഴിക്കോടിന്റെ ‘ഉയരെ’ പദ്ധതി appeared first on Kairali News | Kairali News Live.