ദേ ചേട്ടൻ പിന്നേം! വി ഡി സതീശനായി മുവാറ്റുപുഴയിലും ഫ്ലക്സ് ബോർഡ്

Wait 5 sec.

ഫലപ്രഖ്യാപനത്തിന് മുമ്പ് മന്ത്രിക്കസേരയ്ക്ക് വേണ്ടിയുള്ള പി‍ടിവലി കോൺ​ഗ്രസിൽ മുറുകുകയാണ്. ജനങ്ങളുടെ മുന്നിൽ തങ്ങളുടെ പ്രതിഛായ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ മുതിർന്ന നേതാക്കളുടെ ഭാ​ഗത്ത് നിന്ന് തകൃതിയായി നടക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമായി പലയിടത്തും ഫ്ലക്സ് പതിപ്പിച്ചുക്കൊണ്ടാണ് വി ഡി സതീശനും രമേശ് ചെന്നിത്തലയും രം​ഗത്തുള്ളത്വി.ഡി. സതീശനു വേണ്ടി ഇപ്പോഴിതാ എറണാകുളത്ത് വീണ്ടും ഫ്ലക്സ് ബോർഡ്. മൂവാറ്റുപുഴ നഗരത്തിലാണ് ഇന്നു രാവിലെ പ്ലസ് ബോർഡ് പ്രത്യക്ഷപ്പെട്ടത് കിഴക്കേക്കര മണിയംകുളം കവലയിലാണ് “നിയുക്‌ത മുഖ്യമന്ത്രി വി. ഡി. സതീശന് അഭിവാദ്യങ്ങൾ” എന്നെഴുതിയ ബോർഡ് പ്രത്യക്ഷപ്പെട്ടത്. സോഷ്യൽ മീഡിയയയിൽ പ്രചരിച്ചതോടെ ഫ്ലക്സ് ബോർഡ് പിന്നീട് നീക്കം ചെയ്യുകയും ചെയ്തു.ALSO READ; ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും ‘ഞങ്ങൾക്ക്’ മുഖ്യമന്ത്രിയാകണം; കോഴിക്കോട് ന​ഗരത്തിൽ വി‍ഡി സതീശൻ്റെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടുഇന്നലെയാണ് ആലുവ ഡിസിസി ഓഫീസിന് മുന്നിൽ വി ഡി സതീശന് എതിരെ ഫ്ലക്സ് ഉയർന്നത്. രമേശ് ചെന്നിത്തലയെ പിന്തള്ളിയിട്ട് മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാമെന്ന് സതീശൻ വിചാരിക്കേണ്ട എന്നായിരുന്നു ഫ്ലക്സിൽ കുറിച്ചിരുന്നത്. മുഖ്യമന്ത്രിക്കസേരയെ ചൊല്ലിയുള്ള പരസ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കെപിസിസിയുടെ ഉത്തരവിനെ ലംഘിച്ചാണ് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.The post ദേ ചേട്ടൻ പിന്നേം! വി ഡി സതീശനായി മുവാറ്റുപുഴയിലും ഫ്ലക്സ് ബോർഡ് appeared first on Kairali News | Kairali News Live.