വിമാന ഇന്ധന വില കുത്തനെ ഉയർന്നതോടെ ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിൽ. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിലാണെന്നും ഉടൻ കേന്ദ്ര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പ്രവർത്തനം നിർത്തിവെക്കേണ്ടി വരുമെന്നും ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് സർക്കാരിന് മുന്നറിയിപ്പ് നൽകി.എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ ഉൾപ്പെടുന്ന സംഘടന, ഇന്ധനവിലയിലെ എക്സൈസ് ഡ്യൂട്ടി താൽക്കാലികമായി ഒഴിവാക്കണമെന്നും വില നിർണ്ണയത്തിൽ ഏകീകൃത സ്വഭാവം കൊണ്ടുവരണമെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.Also read: നോയിഡ തൊഴിലാളി സമരം: അന്യായമായ അറസ്റ്റ്; ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ആൾ ഇന്ത്യ ലോയേഴ്സ് യൂണിയൻവിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്റെ 40 ശതമാനത്തോളം വരുന്ന ഇന്ധനവില വർധിച്ചതോടെ അന്താരാഷ്ട്ര സർവീസുകൾ ഉൾപ്പെടെ പലതും ലാഭകരമല്ലാതായി മാറിയെന്നും വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കേണ്ട സാഹചര്യം ഒഴിവാക്കാൻ അടിയന്തര സാമ്പത്തിക സഹായം ആവശ്യമാണെന്നും മന്ത്രാലയത്തിന് അയച്ച കത്തിൽ എയർലൈനുകൾ വ്യക്തമാക്കി.അതേസമയം ഒപിഇയി ൽ നിന്നുള്ള യു എ ഇയുടെ പിന്മാറ്റം അന്താരാഷ്ട്ര എണ്ണ വിലയെ ബാധിക്കും. ഇന്ന് വോട്ടെടുപ്പ് അവസാനിച്ചാലുടൻ ഇന്ത്യയിലും എണ്ണ വില വർദ്ധിച്ചേക്കുംThe post ഇനി വിമാന യാത്രയെങ്ങനെയാവും? ഇന്ധന വില ഉയർന്നതോടെ ഇന്ത്യൻ വ്യോമയാന മേഖല കടുത്ത പ്രതിസന്ധിയിൽ appeared first on Kairali News | Kairali News Live.