‘പവർകട്ടില്ല, ലോഡ് കൂടുമ്പോൾ ട്രിപ്പാകുന്നത്; പ്രതിസന്ധിക്കുകാരണം പദ്ധതികൾ തടസ്സപ്പെടുത്തിയത്’

Wait 5 sec.

തിരുവനന്തപുരം∙ സംസ്ഥാനത്ത് നിലവില്‍ പവര്‍കട്ടില്ലെന്നും ഇപ്പോള്‍ സംഭവിക്കുന്ന പ്രശ്‌നം ലോഡ് കൂടുമ്പോള്‍ ട്രിപ്പാകുന്നതാണെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി. വൈദ്യുതി ഉല്‍പാദനം കൂട്ടിയിട്ടുണ്ടെന്നും ജല വൈദ്യുത പദ്ധതികള്‍ എല്ലാം പരിസ്ഥിതിയുടെ പേരില്‍ തടസ്സപ്പെടുത്തിയതാണ് പ്രതിസന്ധിയുടെ ഒരു കാരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കെഎസ്ഇബി ഉദ്യോഗസ്ഥരും റഗുലേറ്ററി കമ്മിഷനും പങ്കെടുത്ത അടിയന്തര യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.