ഇന്ദിര കാന്റീന്റെ മറവിൽ അഴിമതി നടക്കുന്നു എന്ന ആരോപണത്തിന് മറുപടിയില്ലാതെ കൊച്ചി കോർപ്പറേഷൻ. സമൃദ്ധിയിലെ ഭക്ഷണം വാഹനത്തിൽ എത്തിച്ചാണ് ഇന്ദിര കാന്റീനിൽ വിതരണം ചെയ്യുന്നത്. എന്നാൽ ഭക്ഷണ വിതരണത്തിലെ ലാഭ വിവരക്കണക്കുകൾ പുറത്തുവിടാൻ കൊച്ചി കോർപ്പറേഷൻ തയ്യാറായിട്ടില്ല. എറണാകുളം നോർത്തിലെ സമൃദ്ധി@കൊച്ചിയിൽ നിന്ന് ഇന്ദിര കാന്റീനിൽ നിന്ന് ഭക്ഷണം എത്തിക്കുന്ന വീഡ‍ിയോ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.കോർപ്പറേഷൻ എൽഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് വി എ ശ്രീജിത്താണ് ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചത്. കിച്ചൻ ഇല്ലാത്ത ഇന്ദിര കാൻ്റീൻ സൂപ്പറാ….നാട്ടുകാരെ പറ്റിക്കുന്നതിന് ഒരു പരിധിയില്ലേ. നമ്മുടെ സ്വന്തം സമൃദ്ധി ഹോട്ടലിൽ നിന്നും ഭക്ഷണം ഇതാ ഇന്ദിരാ കാൻ്റീൻ ഇടപ്പള്ളിയിലേക്ക് എത്തിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വി എ ശ്രീജിത്ത് വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചത്.ALSO READ; ‘മഴ നിന്നിട്ടും നുണ പെയ്യുന്നു’; തൃശൂർ ദുരന്തമെന്ന പേരിൽ വിഡി സതീശൻ പ്രചരിപ്പിച്ച വ്യാജ ചിത്രത്തിനെതിരെ സമൂഹമാധ്യമത്തിലും പ്രതിഷേധംപ്രതിപക്ഷ നേതാവ് സതീശൻ അടിപൊളി ഭക്ഷണമാണെന്ന് കേരളീയരോട് പറഞ്ഞ ഭക്ഷണം നമ്മുടെ സമൃദ്ധി ഹോട്ടലിലെ ഭക്ഷണമാണ് സമൃദ്ധിയുടെ ചെലവിൽ അങ്ങനെ ഇന്ദിരാ കാൻ്റിൻവളരുകയാണ്.ഉടായിപ്പ് പരിപാടി കൊച്ചിയിലെ ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. എറണാകുളം നോർത്ത് സമൃദ്ധി ഹോട്ടലിൽ നിന്നും ഇടപ്പള്ളി ഇന്ദിരാ കാൻ്റിനിലേക്ക് ഭക്ഷണം എത്തിക്കുന്ന വീഡിയോ ഇതാ ഇവിടെ ഞാൻ പങ്കുവെക്കുന്നു എന്നും ഫേസ്ബുക്കിൽ വി എ ശ്രീജിത്ത് കുറിച്ചു.The post ഇന്ദിര കാന്റീൻ നടത്തിപ്പ് സമൃദ്ധിയുടെ ചിലവിൽ; ആരോപണത്തിന് മറുപടിയില്ലാതെ കൊച്ചി കോർപ്പറേഷൻ appeared first on Kairali News | Kairali News Live.