വിശാഖ പട്ടണം ഇന്ത്യയുടെ ഡിജിറ്റൽ ​ഗേറ്റ്‍വേയാകും; എഐ വളർച്ചയ്ക്ക് ശക്തമായ അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് അ​​​ദാനി ​ഗ്രൂപ്പിൻ്റെ ലക്ഷ്യം: ജീത് അദാനി

Wait 5 sec.

വിശാഖ പട്ടണം ഇന്ത്യയുടെ ഭാവി ഡിജിറ്റൽ കേന്ദ്രമായി മാറുമെന്നും ഊർജ്ജം, ഡിജിറ്റൽ നെറ്റ്‌വർക്ക്, ഡാറ്റ സെന്ററുകൾ എന്നിവയെ സംയോജിപ്പിച്ച് ഇന്ത്യയുടെ എഐ വളർച്ചയ്ക്ക് ശക്തമായ അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് അ​​​ദാനി ​ഗ്രൂപ്പിൻ്റെ ലക്ഷ്യമെന്നും ജീത് അദാനി. ആന്ധ്രാ പ്രദേശിൽ നടന്ന എ ഐ കോൺക്ലേവിലാണ് ജീത് അദാനിയുടെ പരാമർശം. ഈ കാലഘട്ടത്തിൽ വിജയം കൈവരിക്കണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങളിലും അതിൻ്റേതായ വളർച്ച വേണമെന്നും അതിൻ്റെ തയ്യാറെടുപ്പിലാണ് ഇന്ത്യയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇന്ത്യയുടെ ഡാറ്റ സെന്റർ ശേഷി ഏകദേശം 1.3 ​ജി​ഗാ വാൾട്ടാണ്. എന്നാൽ ഇന്ത്യയുടെ സാങ്കേതിക മാറ്റങ്ങൾക്ക് വലിയ വഴിത്തിരിവാകുന്ന, ഏകദേശം 1 GW ശേഷിയുള്ള ഡാറ്റ സെന്റർ വികസനം വിശാഖ പട്ടണത്ത് മാത്രം പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവയിലെല്ലാം അദാനി ​ഗ്രൂപ്പിൻ്റെ ഇടപെടൽ വളരെ വലുതാണ്.Also read: ‘ആർഎസ്എസ് എന്തുകൊണ്ടാണ് ഇന്ത്യയിലെ ക്രിസ്ത്യാനികളെ ജീവനോടെ കത്തിച്ചു കൊന്നത്?’ റാം മാധവിനോട് ചോദ്യവുമായി അമേരിക്കൻ മാധ്യമപ്രവർത്തകൻഊർജ്ജം, ഡിജിറ്റൽ നെറ്റ്‌വർക്ക്, ഡാറ്റ സെന്ററുകൾ എന്നിവയെ സംയോജിപ്പിച്ച് ഇന്ത്യയുടെ എഐ വളർച്ചയ്ക്ക് ശക്തമായ അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേ​ഹം പറഞ്ഞു. വിശാഖപട്ടണം ഇന്ത്യയുടെ പുതിയ ഡിജിറ്റൽ ഗേറ്റ്‌വേയായി മാറും, മുമ്പ് മുംബൈയും ചെന്നൈയും ആയിരുന്നു പ്രധാന കേന്ദ്രങ്ങൾ, ഇനി അത് മാറും. ഇന്ത്യ എ ഐ കാലഘട്ടത്തിൽ ലോകനേതൃത്വം കൈവരിക്കും, എഐ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കി “ഡിജിറ്റൽ ജനാധിപത്യം” ഉറപ്പാക്കും എന്നും ജീത് അദാനി പറഞ്ഞു.The post വിശാഖ പട്ടണം ഇന്ത്യയുടെ ഡിജിറ്റൽ ​ഗേറ്റ്‍വേയാകും; എഐ വളർച്ചയ്ക്ക് ശക്തമായ അടിസ്ഥാന സൗകര്യം ഒരുക്കുകയാണ് അ​​​ദാനി ​ഗ്രൂപ്പിൻ്റെ ലക്ഷ്യം: ജീത് അദാനി appeared first on Kairali News | Kairali News Live.