തിരുവനന്തപുരം| സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷാ ഫലം മെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ പരിക്ഷ ഫലം മെയ് 22നും പ്രസിദ്ധീകരിക്കും.എസ് എസ് എല്‍ സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കും.ഹയര്‍ സെക്കണ്ടറി രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് എട്ടിനും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ പത്തിനും പ്രഖ്യാപിക്കും. എസ് എസ് എല്‍ സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കും.പരീക്ഷാ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനത്തില്‍ പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.