ഇടുക്കി നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ. ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്ത കേസിലെ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയാണ് പിടിയിലായത്. പൊലീസ് നടത്തിയ പരിശോധനയിലാണ് വാഹനത്തിൽ നിന്നും ശരീര ഭാഗങ്ങൾ കണ്ടെടുത്തത്. ഇരട്ട കൊലപാതകമാണെന്ന് പൊലീസ് സംശയം ഉന്നയിച്ചിരുന്നു.പച്ചടി പൊന്നുട്ടയിൽ മേരിക്കുട്ടി (70), റെജി (48) എന്നിവരുടെ ശരീര ഭാഗങ്ങളാണ് ഇവയെന്നാണ് പ്രാഥമിക നിഗമനം. രണ്ടുപേരെയും ഈ മാസം രണ്ടാം തീയതി മുതൽ കാണാതായിരുന്നു. ഇത് സംബന്ധിച്ച പരാതിയെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങൾ കണ്ടെടുത്തത്.The post ഇടുക്കി നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയിൽ appeared first on Kairali News | Kairali News Live.