ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

Wait 5 sec.

പനങ്ങാട് (കൊച്ചി)|  ലോറിക്കടിയില്‍പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു. തേവര സ്വദേശി സ്റ്റെഫിന്‍ സ്റ്റീഫന്‍ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.30 ഓടെ പനങ്ങാട് കുഫോസിനടുത്താണ് അപകടം. മലയാള മനോരമ അക്കൗണ്ട്‌സില്‍ ജോലി ചെയ്യുകയായിരുന്നു സ്റ്റെഫിന്‍.  ബൈക്ക് ലോറിയിലിടിച്ച് വാഹനത്തിനടിയില്‍പ്പെടുകയായിരുന്നു.