നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് 52 ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിൽ വലഞ്ഞ് വിദ്യാർത്ഥികൾ. വി ഐ ടി (VIT) എൻട്രൻസ് പരീക്ഷ എഴുതാനുള്ള വിദ്യാർഥികൾ വഴിയിൽ കുടുങ്ങിക്കിടക്കുന്നു. പാറശ്ശാല സ്വദേശി ഇഹ്സാൻ രാജധാനി ഇൻസ്റ്റിറ്റ്യൂട്ടിൽ പരീക്ഷ എഴുതാൻ എത്തിയതായിരുന്നു ഇവർ. രണ്ടര മണിക്കൂർ ആയി പള്ളിപ്പുറത്ത് കുടുങ്ങിക്കിടക്കുകയാണ്.ALSO READ; നിതിൻ രാജിന്റെ മരണം: സംസ്ഥാനത്ത് ആക്ഷൻ കൗൺസിൽ ഹർത്താൽപരീക്ഷ എഴുതാനായി പാറശ്ശാലയിൽ നിന്നും രാവിലെ അഞ്ചുമണിക്ക് ഇറങ്ങിയത് ആയിരുന്നു ഇവർ. 9 മണിക്ക് റിപ്പോർട്ട് ചെയ്യേണ്ടതായിരുന്നു. എന്നാൽ, കേരളത്തിൽ ഇന്ന് ഹർത്താൽ ദിനമായിരുന്നതിനാൽ ഇവർക്ക് സമയത്ത് റിപ്പോർട്ട് ചെയ്യാൻ സാധിച്ചില്ല. ഇനി പരീക്ഷ എഴുതാൻ കഴിയില്ല. രാജധാനി ഇൻസ്റ്റ്യൂട്ടിൽ രാവിലെ പരീക്ഷ എഴുതാനുള്ള 320 പേരിൽ 120 പേർ മാത്രമാണ് പരീക്ഷയെഴുതാൻ എത്തിയത്.നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് 52 ദളിത് സംഘടനകളുടെ നേതൃത്വത്തിൽ രാവിലെ ആറ് മണി മുതൽ ഹർത്താൽ ആരംഭിച്ചത്. പലസ്ഥലങ്ങളിലും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.The post വഴിയിൽ കുടുങ്ങിയത് 2 മണിക്കൂർ, വി ഐ ടി എൻട്രൻസ് പരീക്ഷ എഴുതാനാവില്ല; ഹർത്താലിൽ വലഞ്ഞ് വിദ്യാർത്ഥികൾ appeared first on Kairali News | Kairali News Live.