ഇന്ത്യക്കാർക്ക് ഇഴ പിരിയാനാവാത്ത ബന്ധമാണ് കാപ്പിയോടുള്ളത്. പനിയ്ക്കാണെങ്കിൽ കുരുമുളകും ഇഞ്ചിയും ചതച്ചിട്ട ചുക്ക് കാപ്പി, തണുപ്പിനെ ചെറുക്കാൻ കട്ടൻകാപ്പി. ഒരു ദിവസം തുടങ്ങുന്നത് തന്നെ കാപ്പിയിലാവണമെന്ന് നിർബന്ധമുള്ളവരാണ് പലരും. പരമ്പരാഗത കാപ്പി രുചികളെ പിന്തള്ളിക്കൊണ്ട് ഇന്ന് പല രുചികളിൽ കാപ്പി സുലഭമാണ്.കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കാപ്പിക്കുരു കൃഷിയുള്ളതുക്കൊണ്ട് കാപ്പിപ്പൊടിയ്ക്കായി ഒരു പരിധി നമുക്ക് മറ്റു ഉത്പാദകരെ ഇതുവരെ ആശ്രയിക്കേണ്ടി വന്നിട്ടില്ല. അതുക്കൊണ്ട് തന്നെ കാപ്പിയുടെ ഉത്ഭവം എവിടെ നിന്നാണെന്ന കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്. കാപ്പി കേരളീയനോ ഇന്ത്യനോ അല്ലെന്നതാണ് വസ്തുത.ALSO READ; സെലിബ്രിറ്റികളുടെ ഫേവറിറ്റ് ഡിഷ്!!! പോര്‍ക്ക് ബെല്ലി വീട്ടില്‍ തയ്യാറാക്കിയാലോ?പതിനേഴാം നൂറ്റാണ്ടിൽ മക്കയിൽ നിന്ന് മടങ്ങവേ ബാബാ ബുദാൻ തന്റെ താടിയിലൊളിപ്പിച്ച് കടത്തിയ ഏഴു കാപ്പിക്കുരുക്കളാണ് ഇന്ന് ഇന്ത്യക്കാരുടെ കാപ്പി കൃഷിയ്ക്ക് തുടക്കം കുറിച്ചത്. അക്കാലത്ത് കാപ്പികുരുകൾ വറുക്കാതെ പുറത്തേക്ക് കടത്താൻ അനുവാദമില്ലായിരുന്നു. അതുക്കൊണ്ട് ആണ് തന്റെ താടിയിൽ ഒളിപ്പിച്ച് ബാബാ ബുദാൻ കാപ്പിക്കുരു കടത്തിയത്. ഇന്ത്യയിലെത്തിയ അദ്ദേഹം കർണാടകയിലെ ചന്ദ്രഗിരിയിൽ ഇവ നട്ടുപിടിപ്പിച്ചു.ഈ പ്രദേശം പിന്നീട് ബാബ ബുദാൻ ഗിരിയെന്ന് അറിയപ്പെട്ടു. ദഹനത്തിന് സഹായിക്കുന്ന കാപ്പി നിറത്തിലുള്ള പാനീയം എന്ന രീതിയിലാണ് ആദ്യക്കാലത്ത് കാപ്പി പ്രചാരം നേടിയത്. പിന്നീട് പിന്നീട് രുചിക്കൊണ്ടും ഗന്ധം കൊണ്ടും പ്രഭാതത്തിലെ നിർബന്ധിത പാനീയമായി മാറുകയായിരുന്നു. തങ്ങളുടെ സാമ്പത്തിക അടിത്തറയ്ക്ക് ഭീഷണിയാവുമെന്ന പേടിയിൽ ഇതിന് ശേഷം യമനികൾ കാപ്പിക്കുരു വറുത്തത് കയറ്റുമതി ചെയ്യാൻ തുടങ്ങി.The post സൂഫി സന്യാസി ഇന്ത്യയിലേക്ക് കടത്തിയ ഏഴു വിത്തുക്കൾ; കാപ്പിയെത്തിയ വഴി ഇങ്ങനെ appeared first on Kairali News | Kairali News Live.