കേരളത്തിൽ ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴ കനക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.ഏപ്രിൽ 29ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലും, ഏപ്രിൽ 30ന് ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും. മെയ് 1ന് പത്തനംതിട്ട, ഇടുക്കി, വയനാട് ഏപ്രിൽ 2ന് ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.ALSO READ; കനത്ത ചൂടിന് ആശ്വാസമായി മഴയെത്തും; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. വരും ദിവസങ്ങളിൽ മഴ തുടരുന്നത് ചൂടിന് ആശ്വാസം ആവുമെങ്കിലും ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.The post ഇന്ന് മഴ കനക്കും; ശക്തമായ കാറ്റിനും സാധ്യത appeared first on Kairali News | Kairali News Live.