വാഷിങ്ടൻ∙ ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ പെന്റഗൺ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറുന്നുണ്ടോ എന്നതിൽ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസിന് സംശയമെന്ന് റിപ്പോർട്ട്. യുദ്ധത്തിലെ യുഎസ് സൈന്യത്തിന്റെ പ്രകടനത്തെക്കുറിച്ച് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്നും ഊതിപ്പെരുപ്പിച്ചാണ് കാര്യങ്ങൾ പറയുന്നത്.