രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തം: സുപ്രീം കോടതി

Wait 5 sec.

രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമെന്ന് സുപ്രീം കോടതി. പുതിയ കുറ്റകൃത്യങ്ങൾ സൃഷ്ടിക്കാനോ നിയമനിർമാണം നടത്താനോ കോടതിക്ക് അധികാരമില്ലെന്നും ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. വിദ്വേഷ പ്രസംഗങ്ങൾ നിയന്ത്രിക്കാൻ പുതിയ നിർദേശങ്ങൾ നൽകാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി സമർപ്പിക്കപ്പെട്ട വിവിധ ഹരജികൾ തീർപ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടെ സുപ്രധാന വിധി. ഇന്ത്യയിൽ നിയമങ്ങളുടെ കുറവല്ല, മറിച്ച് നിലവിലുള്ളവ നടപ്പിലാക്കുന്നതിലെ വീഴ്ചയാണ് പ്രശ്നമെന്ന് കോടതി നിരീക്ഷിച്ചു. പുതിയ നിയമമോ ഭേദഗതിയോ ആവശ്യമുണ്ടെങ്കിൽ നിയമനിർമ്മാണ സഭയാണ് പരിഗണിക്കേണ്ടത് എന്നും കോടതി വ്യക്തമാക്കി. നിരവധി പരാതികളാണ് വിദ്വേഷ പ്രസം​ഗവുമായി ബന്ധപ്പെട്ട് ഉണ്ടാകാറ്. Also read: മോദിയുടെ മണ്ഡലത്തിൽ മണിക്കൂറുകളോളം വൈദ്യുതി മുടക്കം, ഉത്തരേന്ത്യയാകെ ഇരുട്ടിൽ; കേരളത്തിൽ ലോഡ്ഷെഡിങ് പ്രഖ്യാപിക്കുന്നവർ ഇതുംകൂടി കാണണംഎന്നാൽ ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും തീർപ്പ് കൽപ്പിക്കാൻ കഴിയാത്തതിൻ്റെ സാഹചര്യമുണ്ടാകാറുണ്ട്. കേരളത്തിലുൾപ്പെടെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ലീ​ഗ് നേതാക്കൾ വിദ്വേഷ പ്രസം​ഗവുമായി രം​ഗത്തെത്തിയിരുന്നു.The post രാജ്യത്തെ വിദ്വേഷ പ്രസംഗങ്ങൾ തടയാൻ നിലവിലുള്ള നിയമങ്ങൾ പര്യാപ്തം: സുപ്രീം കോടതി appeared first on Kairali News | Kairali News Live.