ഗ്യാംസ്റ്റര്‍ യാഷിനെ കാണാന്‍ ഇനിയും കാത്തിരിക്കണം; ടോക്‌സിക് റിലീസ് വൈകും

Wait 5 sec.

കോലാറിലെ സ്വര്‍ണഖനിയുടെ കഥ പറയുന്ന കെ.ജി.എഫിലൂടെ റോക്കിങ് സ്റ്റാറായി മാറിയ തെന്നിന്ത്യന്‍ നടനാണ് യാഷ്. കെ.ജി.എഫിലൂടെ രാജ്യമൊട്ടാകെ യാഷ് ആരാധകരെ സ്വന്തമാക്കിയിരുന്നു. യാഷ് നായകനായി എത്തുന്ന ‘ടോക്‌സിക്; എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്‌സ്’ കാണാനായി ഏറെ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍, ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.മലയാളിയായ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ‘ടോക്‌സിക്’ തീയറ്റുകളിലെത്താന്‍ ഇനിയും വൈകും. ചിത്രത്തിന്റെ റിലീസ് തീയതിയില്‍ മാറ്റം വരുത്തിയതായി നിര്‍മാണ കമ്പനികളായ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും കെ.വി.എന്‍ പ്രൊഡക്ഷന്‍സും അറിയിച്ചു. 2026 ജൂണ്‍ നാലിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു മുമ്പ് അറിയിച്ചിരുന്നത്. പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല. ചിത്രം ആഗോളതലത്തില്‍ വിപുലമായി റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ഇതേത്തുടര്‍ന്നാണ് റിലീസ് തീയതി മാറ്റിവെച്ചത്. പുതിയ തീയതി വൈകാതെ പ്രഖ്യാപിക്കുമെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.Also Read: പാപ്പരാസികളെ ഇഷ്ടമാണോ?; പാപ്പരാസി സംസ്‌കാരത്തെപ്പറ്റി തന്റെ നിലപാട് തുറന്നുപറഞ്ഞ് പ്രീതി സിന്റയാഷിനു പുറമെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, ബോളിവുഡ് താരങ്ങളായ കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ, തെന്നിന്ത്യന്‍ താരം രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്. കന്നഡയിലും ഇംഗ്ലീഷിലും ചിത്രീകരിച്ചിരിക്കുന്ന ‘ടോക്‌സിക്’ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും ഡബ്ബ് ചെയ്ത് തീയറ്റുകളിലെത്തും.The post ഗ്യാംസ്റ്റര്‍ യാഷിനെ കാണാന്‍ ഇനിയും കാത്തിരിക്കണം; ടോക്‌സിക് റിലീസ് വൈകും appeared first on Kairali News | Kairali News Live.