തൃശൂരില്‍ പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും; ആരോഗ്യ നില തൃപ്തികരം

Wait 5 sec.

തൃശൂര്‍| തൃശൂര്‍ കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ സഹോദരന്‍ അനോഷിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും. അനോഷിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും കുട്ടി നടന്ന് തുടങ്ങിയതായും ശ്വാസ തടസ്സങ്ങള്‍ മാറിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് അനോഷ്. കഴിഞ്ഞ 19നാണ് അനോഷിനും ആല്‍ജോയ്ക്കും വീട്ടില്‍ ഉറങ്ങുന്നതിനിടെ പാമ്പുകടിയേറ്റത്. സഹോദരന്‍ മരിച്ച കാര്യം ഇന്നലെയാണ് അനോഷിനെ അറിയിച്ചത്.കഴിഞ്ഞ 19ന് പുലര്‍ച്ചെയാണ് കിടപ്പുമുറിയില്‍ വെച്ച് എട്ടുവയസ്സുകാരന്‍ ആല്‍ജോയെയും അനോഷിനെയും ശങ്കുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കടിച്ചത്. കുട്ടികള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് വീണ്ടും പല തവണ ശംഖുവരയന്‍ പാമ്പുകളെ കണ്ടെത്തിയിരുന്നു. കല്ലുകെട്ടിയ വീടിന്റെ അടിത്തറയിലെ പൊത്തുകളിലാണ് പാമ്പിന്റെ സാന്നിധ്യമെന്നാണ് വനംവകുപ്പിന്റെ നിഗമനം.വീടിനുള്ളില്‍ ശംഖുവരയന്‍ പാമ്പിന്റെ സാന്നിധ്യം കാണുന്നതോടെ ഡിസ്ചാര്‍ജ് വാങ്ങി മകനെ ഇവിടേക്ക് കൊണ്ടുവരുന്നതിന് ഭയമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.