സംസ്ഥാനത്ത് പൊതുവേ ജലക്ഷാമം രൂക്ഷമാണെന്നും ഡാമുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കുറഞ്ഞുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ. കടൽ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാവുന്നതിൻ്റെ സാധ്യത പരിശോധിക്കുകയാണ്.തിരുവനന്തപുരത്ത് അരുവിക്കരയിൽ നിന്നുള്ള ജലവിതരണത്തിൽ ഇനി 28 ദിവസം വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പേപ്പറയിലേക്ക് നെയ്യാർ ഡാമിൽ നിന്ന് വെള്ളം എത്തിക്കാനുള്ള തീരുമാനം ആണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. Also read: ദേ ചേട്ടൻ പിന്നേം! വി ഡി സതീശനായി മുവാറ്റുപുഴയിലും ഫ്ലക്സ് ബോർഡ്പേപാറ ഡാമിൻ്റെ കപ്പാസിറ്റി ഉയർത്തണം എന്നതാണ് ചെയ്യാൻ കഴിയുന്നത്. നെയ്യാറിൽ പുതിയ പ്ലാൻ്റ് സ്ഥാപിക്കുന്നതിനായി ഫിനാൻസ് ഡിപ്പാർട്ട്മെൻ്റുമായി ബന്ധപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ള ക്ഷാമം രൂക്ഷമായ വിഴിഞ്ഞം മേഖലയിലും കുടിവെള്ളമെത്തിക്കാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. Also read: എന്തൊക്കെയാ ഈ നടക്കുന്നേ… തടസങ്ങൾ നീങ്ങാൻ കെ സി വേണുഗോപാലിന് വേണ്ടി തുലാഭാരം നേർന്ന് കോൺഗ്രസ് പ്രവർത്തകൻഎറണാകുളത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചൂട് കൂടിയതും വേനൽ മഴ കുറഞ്ഞതും സംസ്ഥാനത്ത് പലയിടങ്ങളിലും ജലക്ഷാമുണ്ടാകാൻ കാരണമായിരുന്നു.The post ഡാമുകളിൽ ജലനിരപ്പ് മുൻവർഷത്തേക്കാൾ കുറഞ്ഞു; കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കാവുന്നതിൻ്റെ സാധ്യതയും പരിശോധിക്കുകയാണ്: റോഷി അഗസ്റ്റിൻ appeared first on Kairali News | Kairali News Live.