തെലുങ്കു സൂപ്പര്‍താരം അല്ലു അര്‍ജുന്‍ നായകനായ ‘പുഷ്പ’ സിനിമയിലെ ‘ശ്രീവല്ലി’ എന്ന ഗാനം ആടിത്തിമിര്‍ത്ത തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയെ അറിയാത്തവരായി ആരുമുണ്ടാകില്ല. നിഷ്ക്കളങ്കമായ നിറപുഞ്ചിരിയോടെ ആരാധകരുടെ മനസ് കീഴടങ്ങിയ രശ്മിക ഇന്ത്യയുടെ നാഷണല്‍ ക്രഷ് ആയാണ് അറിയപ്പെടുന്നത്. ഈവര്‍ഷം ഫെബ്രുവരിയിലാണ് ഉദയ്പൂരില്‍വെച്ച് തെലുങ്കു നടന്‍ വിജയ് ദേവരക്കൊണ്ടയുമായി രശ്മികയുടെ വിവാഹം കഴിഞ്ഞത്. തന്റെ വിശേഷങ്ങളെല്ലാം രശ്മിക ആരാധകരുമായി പങ്കുവെയ്ക്കുന്നത് പതിവാണ്. ഇപ്പോള്‍ ഇറ്റലിയിലെ അതിമനോഹരമായ സിസിലി ദ്വീപില്‍നിന്നുള്ള തന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷന്‍ ദൃശ്യങ്ങളാണ് രശ്മിക പങ്കിട്ടിരിക്കുന്നത്. ബോളിവുഡ് സിനിമയായ ‘കോക്ടെയില്‍ 2’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍നിന്നുള്ളതാണ് വീഡിയോ.ചിത്രത്തിലെ ‘ജബ് തലക്’ എന്ന ഗാനത്തിന്റെ ഷൂട്ടിങ് വേളയിലുള്ള രസകരമായ മുഹൂര്‍ത്തങ്ങളാണ് വീഡിയോയിലുള്ളത്. ദിയ എന്നാണ് ചിത്രത്തില്‍ രശ്മികയുടെ കഥാപാത്രത്തിന്റെ പേര്. ”ദിയയുടെ ഡയറിയില്‍നിന്ന്” എന്നു പറഞ്ഞാണ് രശ്മിക തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വീഡിയോ പങ്കുവെച്ചത്. രശ്മികയുടെ കളിയും ചിരിയുമൊക്കെയാണ് വീഡിയോയുടെ ഹൈലൈറ്റ്. View this post on Instagram A post shared by Rashmika Mandanna (@rashmika_mandanna)യൂറോപ്പിന്റെ പറുദീസകളിലൊന്നായി അറിയപ്പെടുന്ന സിസിലി മെഡിറ്ററേനിയന്‍ കടലില്‍ സ്ഥിതിചെയ്യുന്ന പ്രകൃതിഭംഗിയാര്‍ന്ന ദ്വീപാണ്. ലോകസഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റില്‍ മുന്‍പന്തിയിലുള്ള ഇടമാണ് സിസിലി. യാത്രകളെ പ്രണയിക്കുന്ന ഏതൊരാളും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലമാണിത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയും സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുമാണ് സിസിലി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ കാലം.Also Read: സോ ബ്യൂട്ടിഫുള്‍, സോ എലഗന്റ്, ജസ്റ്റ് ലുക്കിങ് ലൈക്ക് എ വൗ: തൂവെള്ള സാരിയില്‍ മാലാഖയെ പോലെ സുന്ദരിയായി റിമി; വൈറലായി ചിത്രങ്ങള്‍2012ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമാണ് കോക്ക്ടെയ്ല്‍. ഇതിന്റെ രണ്ടാംഭാഗമായ കോക്ക്ടെയ്ല്‍ 2 ഈവര്‍ഷം ജൂണ്‍ 19ന് തീയറ്റുകളില്‍ റിലീസിനെത്തും. ഷാഹിദ് കപൂര്‍, കൃതി സനോന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.The post യൂറോപ്പിന്റെ പറുദീസയില് ഇന്ത്യയുടെ നാഷണല് ക്രഷ് രശ്മിക മന്ദാന appeared first on Kairali News | Kairali News Live.