ഭര്‍ത്താവ് എസി വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. തിരുവള്ളൂർ പൂണ്ടിയിലെ പുല്ലാരമ്പക്കം സ്വദേശി മോണിക്കയാണ് മരിച്ചത്. 25 വയസായിരുന്നു. കടുത്ത ചൂടിനെ തുടര്‍ന്ന് മോണിക്ക ഭര്‍ത്താവ് ആകാശിനോട് എസി വാങ്ങിനല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ ആവശ്യം ഭർത്താവ് നിരസിച്ചു. ഇതേ തുടർന്നുള്ള തർക്കത്തിന് ഒടുവിലാണ് യുവതി ജീവനൊടുക്കിയത്.സ്കൂൾകാലം മുതലുള്ള പ്രണയത്തിനുശേഷമാണ് രണ്ടുവർഷം മുൻപ് ആകാശും മോണിക്കയും വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം ഉണ്ടായത്. രാത്രി കടുത്ത ചൂടിനെ തുടർന്ന് ആകാശും മാതാപിതാക്കളും അനിയനും ഇവരുടെ വീടിന്റെ ടെറസിലാണ് കിടന്നുറങ്ങിയത്. പിറ്റേ രാവിലെ എഴുന്നേൽക്കുമ്പോൾ കിടപ്പുമുറിയിൽ മരിച്ച നിലയിൽ മോണിക്കയെ കാണുകയായിരുന്നു. പൊലീസ് എത്തി തുടർനടപടികൾ സ്വീകരിച്ചു.ALSO READ: ജിമ്മിൽ ജന്മദിനാഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചതിൽ തർക്കം; യുപിയിൽ പിറന്നാളുകാരൻ മൂന്ന് യുവാക്കളെ വെടിവെച്ച് കൊന്നുതുണിക്കടയിലെ ജീവനക്കാരനാണ് ആകാശ്. ഇരുവരുടെയും പ്രണയവിവാഹം ആയതിനാൽ മോണിക്കയുടെ കുടുംബം ഇവരുമായി സഹകരിച്ചിരുന്നില്ല എന്നാണ് വിവരം. അതേസമയം, മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചതിനെ തുടർന്ന് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.The post എസി വാങ്ങാൻ ഭർത്താവ് സമ്മതിച്ചില്ല; തമിഴ്നാട്ടിൽ ഭാര്യ ജീവനൊടുക്കി appeared first on Kairali News | Kairali News Live.