പന്തളത്ത് കാറിൽ ലോറിയിടിച്ച് അപകടം; വനംവകുപ്പ് ജീവനക്കാരൻ മരിച്ചു

Wait 5 sec.

എംസി റോഡിൽ പന്തളത്ത് കാറിൽ ലോറിയിടിച്ച് വനംവകുപ്പ് ജീവനക്കാരൻ മരിച്ചു. കുരമ്പാല, പറങ്ങാട്ട് വടക്കേതിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്രീകുമാർ ആണ് മരിച്ചത്. 44 വയസായിരുന്നു. എം സി റോഡിൽ തോന്നലൂർ കാണിക്ക വഞ്ചിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് മൂന്നിനായിരുന്നു അപകടം. ആറന്മുളയിൽ നിന്നും പന്തളത്തെ വീട്ടിലേക്ക് വരികയായിരുന്ന ശ്രീകുമാർ ഓടിച്ച കാറിലേക്ക് പന്തളത്ത് നിന്നും കുളനട ഭാഗത്തേക്ക് വന്ന ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്ന ഉടൻ ശ്രീകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദേവകിയമ്മ ആണ് ശ്രീകുമാറിന്റെ അമ്മ. സുമി ആണ് ഭാര്യ. മകൻ ആദിദേവ്The post പന്തളത്ത് കാറിൽ ലോറിയിടിച്ച് അപകടം; വനംവകുപ്പ് ജീവനക്കാരൻ മരിച്ചു appeared first on Kairali News | Kairali News Live.